UPDATES

പാരിസ് ഭീകരാക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പാരിസില്‍ നടന്ന  ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. മൊറാക്കോയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരെ പുനരധിവസിപ്പിച്ചിട്ടുള്ള മൊളാന്‍ബിക് നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആക്രമണത്തിനു പിന്നില്‍ മൂന്നു സംഘങ്ങളായി എത്തിയ ഭീകരരാണ് കാരണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ കണ്ടെത്തി.

ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത  രണ്ട് കാറുകള്‍ ആക്രമണം നടന്ന സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബെല്‍ജിയം പോലീസ്  മൂന്നുപേരെ അറസ്റ്റുചെയ്തിരിക്കുന്നത്. കൂടാതെ ചാവേര്‍ ആക്രമണം നടത്തിയ ഇസ്മയില്‍ ഒമര്‍ മുസ്തഫ എന്ന തീവ്രവാദിയെയും സുരക്ഷാഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പാരീസിനു സമീപമുള്ള കുര്‍കുറോണ്‍ സ്വദേശിയാണ് ഇയാള്‍. ബെല്‍ജിയത്തില്‍ നിന്നും വാടകയ്‌ക്കെടുത്ത ഒരു കാര്‍ അക്രമണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രസല്‍സില്‍ സ്ഥിരതാമസമാക്കിയ ഒരു ഫ്രഞ്ച്പൗരനാണ് ഈ കാര്‍ വാടകക്ക് എടുത്തിരിക്കുന്നത്. ഈ കാര്‍ കഴിഞ്ഞ ബെല്‍ജിയം അതിര്‍ത്തി കടന്നതായും രേഖകളിലുണ്ട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍