UPDATES

പാരീസ് ആക്രമണം: മുഖ്യസൂത്രധാരനെ തിരിച്ചറിഞ്ഞു

അഴിമുഖം പ്രതിനിധി

129 പേരുടെ മരണത്തിന് ഇടയാക്കിയ പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ബെല്‍ജിയം സ്വദേശിയായ അബ്ദെല്‍ഹമീദ് അബൗദാണ് ആക്രമണത്തിന് പിന്നിലെന്ന് ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തില്‍ പങ്കെടുത്ത രണ്ടുപേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സിറിയക്കാരനേയും ഒരു ഫ്രഞ്ചുകാരനേയുമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഫ്രഞ്ചുകാരനെ മുമ്പ് ഒരു ഭീകര കേസില്‍ പ്രതി ചേര്‍ത്തിരുന്നു. സ്റ്റാഡെ ദെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ പൊട്ടിത്തെറിച്ച ചാവേര്‍ സിറിയക്കാരനായ അല്‍ മുഹമ്മദ് ആണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഈ പേരിലെ പാസ്‌പോര്‍ട്ട് ഇയാളുടേതാണ് എന്ന് ഉറപ്പുവരുത്തിയിട്ടിലെങ്കിലും ഇതില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഒക്ടോബറില്‍ ഗ്രീസില്‍ എടുത്തവയുമായി സാമ്യമുണ്ട്.

പാരീസിന്റെ പ്രാന്തപ്രദേശമായ ഡ്രാന്‍സിയില്‍ നിന്നുള്ള 28-കാരനായ സമി അമിമൂര്‍ ആണ് രണ്ടാമന്‍. ബാറ്റക്ലാന്‍ സംഗീത ഹാളിലെ കൂട്ടക്കൊലയില്‍ പങ്കാളിയാണ് ഇയാള്‍. യെമനില്‍ പരാജയപ്പെട്ട ഒരു ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന  ഇയാള്‍ 2012 ഒക്ടോബര്‍ മുതല്‍ ഭീകരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. 2013-ല്‍ അപ്രത്യക്ഷനായ ഇയാള്‍ക്ക് എതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. 2013-ല്‍ ഇയാള്‍ സിറിയയിലേക്ക് പോയതായി കുടുംബാംഗങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞിരുന്നു. കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അന്വേഷണത്തിനായി പൊലീസ് 150-ഓളം റെയ്ഡുകള്‍ സംഘടിപ്പിച്ചു. റോക്കറ്റ് ലോഞ്ചറും ഒരു കലാഷ്‌നിക്കോവ് തോക്കും മറ്റു ആയുധങ്ങളും റെയ്ഡില്‍ കണ്ടെത്തി. അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. 104 പേരെ വീട്ടു തടങ്കലില്‍ ആക്കിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍