UPDATES

എഡിറ്റര്‍

പാരീസിലെ മാധ്യമസ്ഥാപനത്തില്‍ തീവ്രവാദി ആക്രമണം; 12 മരണം

Avatar

പാരീസിലെ പ്രമുഖ ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്‌ഡോയുടെ ഓഫീസില്‍ നടന്ന വെടിവപ്പില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പ്രവാചകന്‍ മുഹമ്മദ് നബിയെ പരിഹസിച്ചുകൊണ്ട് 2011 ല്‍ ഈ മാഗസിനില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് നടത്തിയതെന്ന് ആക്രമികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെ നിന്ന് അകലെയല്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക

http://www.bbc.com/news/live/world-europe-30710777?ns_mchannel=social&ns_campaign=bbc_breaking&ns_source=twitter&ns_linkname=news_central

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍