UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരന്തത്തിന്റെ ഇരുള്‍ മൂടി പ്രകാശ നഗരം; പാരിസില്‍ നിന്നുള്ള ചിത്രങ്ങള്‍

Avatar

 

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനു ശേഷം പാരീസ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ ആക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെടുകയും 325 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലാന്‍ദ. വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

ആക്രമണം നടന്ന  ഭക്ഷണശാലയ്ക്ക് സമീപം പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

ആക്രമണം നടന്ന സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന സ്ത്രീ

ബാറ്റാക്ലാനില്‍ ആക്രമണം നടന്ന സ്ഥലത്തിനു സമീപം കരഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തി. ആക്രമണം നടന്ന സമയത്ത് ഇയാളുടെ മകളും സംഭവസ്ഥലത്തുണ്ടായിരുന്നു

കൊല്ലപ്പെട്ടവരുടെ ശാന്തിക്കായി ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് ഹാളിനു സമീപം മെഴുകുതിരി തെളിയിക്കുന്നവര്‍

ഐറിഷ് മ്യൂസിക് ബാന്‍ഡായ യുടു അംഗങ്ങള്‍ ബോണോ, ദി എഡ്ജ്, ലാറി മുള്ളേന്‍, ആദം ക്ലേറ്റന്‍ എന്നിവര്‍  ബാറ്റാക്ലാന്‍കണ്‍സര്‍ട്ട് ഹാളിനു സമീപമുള്ള സ്മാരകത്തില്‍

ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട ഭക്ഷണശാലയ്ക്ക് സമീപം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഒത്തുകൂടിയവര്‍

12 പേര്‍ കൊല്ലപ്പെട്ട ഭക്ഷണശാലയ്ക്കു മുന്നില്‍ അര്‍പ്പിക്കപ്പെട്ട പുഷ്പങ്ങളും കുറിപ്പുകളും

ഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍