UPDATES

നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്‌റ് സ്തംഭിച്ചു: പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യം

അഴിമുഖം പ്രതിനിധി

നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‌റ് നടപടികള്‍ ഇന്നും പ്രതിപക്ഷം സ്തംഭിപ്പിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്ന് പാര്‍ലമെന്‌ററികാര്യ മന്ത്രി വെങ്കയ്യ നാഡിയു പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടി ധനകാര്യ മന്ത്രാലയത്തിന് കീഴിലായതിനാല്‍ പ്രധാനമന്ത്രിയല്ല, ധനമന്ത്രിയാണ് വിശദീകരണം നല്‍കേണ്ടതെന്നാണ് വെങ്കയ്യ നായിഡു വാദിച്ചത്.

അതേസമയം പ്രധാനമന്ത്രി പാര്‍ലമെന്‌റില്‍ ഇക്കാര്യത്തില്‍ സംസാരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ട് പോകൂ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ചു. ലോക്‌സഭാ നടപടികളും പ്രതിപക്ഷം തടസപ്പെടുത്തി. സ്പീക്കര്‍ സുമിത്ര മഹാജന് നേരെ സമാജ് വാദി പാര്‍ട്ടി എംപി അക്ഷയ് യാദവ് കടലാസ് തുണ്ടുകള്‍ എറിഞ്ഞതോടെ സഭ നിര്‍ത്തിവച്ചു. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍