UPDATES

പാര്‍ലമെന്റ് സമ്മേളനം തുടക്കം ബഹളത്തോടെ

അഴിമുഖം പ്രതിനിധി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. ലോക്‌സഭ സിറ്റിംഗ് എംപിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞപ്പോല്‍ രാജ്യസഭയില്‍ ലളിത് മോദി വിഷയത്തില്‍ ബഹളവും സഭ നിര്‍ത്തിവയ്ക്കലും. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഉള്‍പ്പെട്ട ലളിത് മോദി വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. സുഷമയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങുകയുണ്ടായി. ഇതേ തുടര്‍ന്ന് രണ്ടു തവണ സഭ നിര്‍ത്തി വച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍