സുഷമസ്വരാജിനും മധ്യപ്രദേശ്-രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതി ആരോപണത്തില്‍ പാര്‍ലമെന്‍റ് മൂന്നാം ദിവസവും സ്തംഭിച്ചു. വ്യാപം-ലളിത് മോദി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.
ഇതിനിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ള തങ്ങളുടെ ആക്രമണം ബി ജെ പി ശക്തമാക്കി. ഏഴു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആദ്യം രാജിവെക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയം ജെയ്റ്റ്ലി വായിച്ചതും രാജ്യ സഭയില്‍ ബഹളത്തിന് കാരണമായി. അടിയന്തര പ്രമേയം എങ്ങനെയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ കൈയ്യില്‍ എത്തിയതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു. പ്രതിപക്ഷ പ്രതിഷേധം ദൂരദര്‍ശന്‍ ഒഴിവാക്കുന്നു എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആരോപണം.
ബഹളത്തെ തുടര്‍ന്ന് ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തി വെച്ചു.