UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശീതകാല സമ്മേളനം അവസാന ദിവസം: എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേയ്ക്ക്

പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം രാഹുല്‍ നടത്തുകയാണെങ്കില്‍ സഭാ ചട്ടപ്രകാരം സ്പീക്കര്‍ക്ക് അത് തടയാം.

പാര്‍ലമെന്‌റിന്‌റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആണ്. പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുള്ള അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തന്‌റെ കയ്യിലുണ്ടെന്നും പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാവുമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ വലിയ തമാശ എന്നാണ് ചില ബിജെപി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ ആക്രമണത്തെ നേരിടാനുള്ള തന്ത്രങ്ങളുമായി തന്നെയാണ് ബിജെപി അംഗങ്ങള്‍ സഭയിലെത്തുക.

പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം രാഹുല്‍ നടത്തുകയാണെങ്കില്‍ സഭാ ചട്ടപ്രകാരം സ്പീക്കര്‍ക്ക് അത് തടയാം. ലോക്‌സഭാ നടപടിക്രമങ്ങളുടേയും ചട്ടങ്ങളുടേയും 352, 353 വകുപ്പുകള്‍ പ്രകാരം ഗൗരവമുള്ള വിഷയങ്ങളിലും ചര്‍ച്ചകളിലുമല്ലാതെ ഒരു സഭാംഗം മറ്റൊരു സഭാംഗത്തിനെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയാല്‍ തടയാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍