UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്ത് സാമൂഹ്യപ്രതിബദ്ധത? സംരക്ഷിക്കേണ്ടത് സ്വന്തം കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

ചില പ്രത്യേക മേഖലയില്‍ സ്വകാര്യ താത്പര്യങ്ങളുമുള്ള എം പിമാരെ അതതു മേഖലയിലുള്ള കമ്മറ്റികളില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഒരു തരത്തില്‍ അത് ശരിയുമാണ്. പുകയിലയുടെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശന്ങ്ങളെ കുറിച്ച് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു പാര്‍ലമെന്‍ററി കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ബിജെപി എംപിയും ഇതേ കമ്മറ്റിയിലെ അംഗവുമായ ശ്യാം ചരണ്‍ ഗുപ്ത, പുകയില ഉപയോഗം കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി തെളിവുകള്‍ ഇല്ല എന്ന് ആ കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ഈ ‘വിദഗ്ദ്ധാഭിപ്രായം’ രേഖപ്പെടുത്താന്‍ കൃത്യമായ കാരണവും ഉണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് തെണ്ടു ഇല ഉപയോഗിച്ചുള്ള ബീഡി ഉത്പാദനത്തിലൂടെയും വില്പനയിലൂടെയും ആണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. 

ഇത് ഒരു ഗുപ്തയുടെ മാത്രം കഥയല്ല. ബി ജെ പി എംപിയും ഇതേ പാനലിലെ അംഗവുമായ ദിലീപ് ഗാന്ധിയും പുകയില ഉപയോഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന നിലപാടാണ് എടുത്തത്. അതുമാത്രമല്ല പുകയില ദഹനപ്രക്രിയക്ക് അത്യുത്തമം ആണെന്നും അദ്ദേഹത്തിന് അഭിപ്രായം ഉണ്ട്. ഇതൊക്കെ ശുദ്ധ മണ്ടത്തരം ആണെന്ന് ആര്‍ക്കും മനസിലാവും. പുകയില ഉപയോഗം നമ്മുടെ വിശപ്പ് ഇല്ലാതാക്കും എന്നും അതിന്റെ ദീര്‍ഘകാല ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കും എന്ന് എല്ലാവര്‍ക്കും അറിയാം.

ഇത്തരം വിവാദ പ്രസ്താവനകള്‍ ബിജെപിയുടെ മാത്രം കുത്തകയല്ല. വിമാനത്തില്‍ മദ്യപിച്ചു ബഹളം കൂട്ടിയ ഒരു എം പി അംഗമായ കമിറ്റിയുടെ പേര് കേട്ടാല്‍ ചിരിവരും. സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട ഒരു കമ്മറ്റിയിലെ അംഗം ആണ് അദ്ദേഹം. പ്രതിരോധവിഭാഗവുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലെ അംഗത്തിന് അതെ വിഭാഗവുമായി ബന്ധപെട്ട കുടുംബ ബിസിനസ് ഉണ്ടായിരുന്നു. അവര്‍ക്ക് ഈ മേഖലയില്‍ ഉള്ള പാരമ്പര്യവും പ്രാവീണ്യവും പരിചയവും ഈ കമ്മറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ അവരെ സഹായിക്കും എന്നൊരു മറുവാദം ഉന്നയിക്കാം. എന്നാല്‍ അതത്ര നിലനില്‍ക്കുന്ന ഒരു വാദം അല്ല. കാരണം സ്വകാര്യതാത്പര്യങ്ങള്‍ക്ക് മുന്നില്‍ സാമൂഹിക പ്രതിബദ്ധത തോറ്റുപോകുന്നതായാണ് നാം ഇതുവരെ കണ്ടു വരുന്നത്. നയരൂപീകരണപ്രക്രിയകളില്‍ ഇവരെ ഉള്‍പ്പെടുത്തന്നതില്‍ ധാര്‍മികമായ പ്രശ്‌നങ്ങള്‍ ഉണ്ട്. 

ഇന്ന് നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയക്കാരുടെ ബന്ധങ്ങളും ബിനാമി ഇടപാടുകളും കണ്ടെത്തുക എന്നത് വിഷമം പിടിച്ച ഒരു കാര്യമായി നിലകൊള്ളുമ്പോള്‍ അവരുടെ നിക്ഷിപ്ത താത്പര്യം എന്തിലെന്നു തിരിച്ചറിയുക ഏറെ ശ്രമകരം തന്നെ. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇത്തരം താത്പര്യങ്ങളെ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് സ്വകാര്യ താത്പര്യങ്ങള്‍ ഉള്ള കമ്മറ്റികളില്‍ പങ്കാളികള്‍ ആക്കാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍