UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതിയ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസ മേഖലയും

Avatar

ഡോ. ടി വി വിമല്‍ കുമാര്‍

പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപികരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും വിശദമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത്/ബ്ലോക്ക്/ജില്ല തലങ്ങളിലും, ദക്ഷിണ/ഉത്തര/മധ്യമേഖല എന്നു തിരിച്ച് മൂന്നു മേഖലകളായി സംസ്ഥാനങ്ങളിലും, ദേശീയ തലത്തില്‍ 6-8 മേഖലകളായും, അന്തിമമായി ദേശീയതലത്തില്‍ 12 വിദഗ്ധ വട്ടമേശ ചര്‍ച്ചയായുമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കരട് ചര്‍ച്ച ആസൂത്രണം ചെയ്തിരിക്കുന്നത്.  ഇങ്ങനെ തികച്ചും ജനാധിപത്യപരമായി ദേശീയ വിദ്യാഭ്യാസനയം ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചര്‍ച്ചകളില്‍ വരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ദേശീയ നയം രൂപികരിക്കുക. 

സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ത്തിയാക്കി ജൂലൈ 31 മുന്‍പ് സമര്‍പ്പിക്കണം എന്നതായിരുന്നു ഗവണ്‍മെന്‍റ് നല്കിയ നിര്‍ദേശം. എന്നാല്‍ പല ഗ്രാമ പഞ്ചായത്തുകളും സ്കൂളുകളും  ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും നടത്തിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ കാര്യമാണ്. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് പഞ്ചായത്ത് തലത്തില്‍ മുന്‍തൂക്കം നല്കിയത്. 

സ്‌കൂള്‍- കോളേജ് വിദ്യാഭ്യാസ സംവിധാനത്തില്‍ വമ്പിച്ച പരിവര്‍ത്തനം വരുത്തുന്ന നയംമാറ്റം നടപ്പില്‍ വരും മുമ്പ് സംസ്ഥാനത്തിന്റെ താത്പര്യാനുസൃതം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള ജനാധിപത്യപരമായ പ്രക്രിയയില്‍ ജനങ്ങളെയാകെ ഭാഗഭാക്കാക്കുന്നതിനുള്ള അവസരം വേണ്ടവിധം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ചര്‍ച്ചകള്‍ നടന്നോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. 

ബ്ലോക്ക്‌ തലത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന ചര്‍ച്ചകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച്  ബ്ലോക്ക്‌ തലത്തില്‍ ചര്‍ച്ചചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു. 

1) ഗുണമേന്മ വർദ്ധനവിനായുള്ള ഭരണതല പരിഷ്കാരങ്ങള്‍
2) സ്ഥാപനങ്ങളുടെ റാങ്കിംഗ് അക്രഡിറ്റേഷൻ
3) റഗുലേഷന്‍റെ ഗുണനിലവാരം ഉയര്‍ത്തല്‍
4) കേന്ദ്ര സ്ഥാപങ്ങളുടെ വേഗത നിര്‍ണയിക്കുന്ന രീതിയിലുള്ള പങ്ക്
5) സംസ്ഥാന പൊതു സര്‍വകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്തല്‍
6) ഉന്നത വിദ്യാഭ്യാസ രംഗത്ത് സംയോജിത നൈപുണ്യ വികസന പരിപാടി
7) ഓണ്‍ലൈന്‍ കോഴ്സ് പ്രൊമോഷന്‍
8) സാങ്കേതിക വിദ്യാധിഷ്ടിത പഠനത്തിന്റെ അവസരങ്ങള്‍
9) പ്രാദേശിക പ്രശ്നങ്ങളെ /വ്യത്യാസങ്ങളെ അഭിസംബോധ ചെയ്യല്‍
10) ലിംഗ -സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുക
11) ഉന്നത വിദ്യാഭ്യാസത്തെ സമൂഹമായി ബന്ധപ്പെടുത്തല്‍
12) മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുക
13) സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സംവിധാനത്തെ നില നിലനിര്‍ത്തല്‍
14) ഭാഷയിലൂടെ സാംസ്കാരിക സംയോജനം, വ്യാപനം
15) സ്വകാര്യ മേഖയിലെ അര്‍ത്ഥവത്തായ പങ്കാളിത്തം
16) ഉന്നത വിദ്യാഭ്യാസത്തിലെ സാമ്പത്തിക മേഖല
17) ഉന്നത വിദ്യാഭ്യാസത്തെ അന്തര്‍ദേശീയവല്‍ക്കരിക്കുക
18) വിദ്യാഭ്യാസത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെടുത്തുന്ന വ്യവസായ ഇടപെടല്‍
19) ഗവേഷണ നൂതന ആശയ വ്യാപനം
20) പുതിയ മറ്റു അറിവുകള്‍

ചര്‍ച്ചയുടെ പ്രധാനപ്പെട്ട ഫോകസ് പോയിന്‍റുകള്‍ മാത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇതുമായ ചര്‍ച്ചകള്‍ ഓഗസ്റ്റ്‌ മാസത്തില്‍ ബ്ലോക്ക്‌ തലത്തില്‍ നടത്തും.  ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ നിയോഗിച്ച നോഡൽ ഓഫീസര്‍മാരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുക. ബ്ലോക്ക്‌ തലത്തില്‍ ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങളുടെ സാനിധ്യം ഉറപ്പു വരുത്താന്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍ എന്നിവ മുന്‍കൈ എടുക്കേണ്ടത് എന്തുകൊണ്ടും ആവിശ്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

(സെന്റ്‌ തോമസ്‌ കോളേജ് തൃശ്ശൂര്‍ ഭൌതിക ശാസ്ത്ര വിഭാഗം അദ്ധ്യാപകനും കേരള ഉന്നത വിദ്യഭ്യാസ കൌണ്‍സില്‍ നോഡൽ ഓഫീസറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍