UPDATES

വായിച്ചോ‌

പതഞ്ജലി പരസ്യങ്ങള്‍ തട്ടിപ്പെന്ന് കണ്ടെത്തല്‍

അവരുടെ മൊത്തം 33 ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ 25 എണ്ണവും വ്യാജ അവകാശവാദങ്ങളാണെന്ന് ഇന്ത്യന്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ കണ്ടെത്തി

പതഞ്ജലി ആയൂര്‍വേദയുടെ ഉല്‍പന്നങ്ങളുടെ ആരാധകര്‍ സൂക്ഷിക്കുക. അവരുടെ മൊത്തം 33 ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ 25 എണ്ണവും വ്യാജ അവകാശവാദങ്ങളാണെന്ന് ഇന്ത്യന്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ കണ്ടെത്തി. പരസ്യങ്ങള്‍ പലതും തെറ്റിധരിപ്പിക്കുന്നതും വ്യാജവും തെളിവില്ലാത്ത അവകാശവാദങ്ങളില്‍ ഊന്നിയുള്ളതുമാണെന്നാണ് പരസ്യ വ്യവസായത്തെ നിരീക്ഷിക്കുന്ന ഒരു സ്വയംഭരണ സംഘടനയാണ് എഎസ്‌സിഐ കണ്ടെത്തിയത്.

2015-16ല്‍ പുറത്തിറങ്ങിയ 135 പരസ്യങ്ങളെ കുറിച്ചുള്ള പരാതികളാണ് കൗണ്‍സിലിന് ലഭിച്ചത്. ഇതില്‍ പതഞ്ജലിയുടെ 25 ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് പതഞ്ജലി ദന്തകാന്തി ഒരു ടൂത്ത്‌പേസ്റ്റ് മാത്രമാണ്. എന്നാല്‍ അതിന് മോണയിലെ രക്തസ്രാവത്തെയും പല്ലുകളുടെ സ്പര്‍ശക്ഷമതയെയും വായ്‌നാറ്റത്തെയും ശമിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് യോഗ ഗുരു നമ്മോട് അവകാശപ്പെടുന്നത്. ദീര്‍ഘകാലം പല്ലുകളെ സംരക്ഷിക്കുമെന്നും രോഗാണുക്കള്‍ക്കെതിരെ ഒരു സ്വാഭാവിക തടസൃഷ്ടിക്കുമെന്നും സ്വാമി തുടരുന്നു.

പക്ഷെ ഒരു ടൂത്ത്‌പേസ്റ്റിന് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമ്പനിയോട് ഇതേക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. ശാസ്ത്രീയ രേഖകള്‍ നല്‍കാന്‍ രണ്ടു മാസത്തെ കാലാവധിയാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍