UPDATES

കേരളം

ആരുടെ അവസരങ്ങള്‍ ആരാണ് കൈയടക്കുന്നത് ജാതി സംവരണത്തെപ്പറ്റി പറയുമ്പോള്‍ മുഖം ചുളിക്കരുത്

Avatar

വി കെ അജിത് കുമാര്‍

ഹാര്‍ദിക് പട്ടേല്‍ എന്ന യുവാവിനു പിന്നില്‍ പട്ടേല്‍ സമുദായം അണിനിരക്കുമ്പോള്‍ 597 അടി ഉയരത്തില്‍ 450 മില്ല്യന്‍ യു എസ് ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ഒരു ബിജെപി മനകോട്ടയാണ് തകര്‍ന്നു വീഴുന്നതെന്ന് കരുതരുത്. എന്ത് വിലകൊടുത്തും അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര ദാമോദര്‍ ദാസ് മോദിയും കാവിസംഘവും നമ്മുടെ ചിന്തകള്‍ക്കപ്പുറമാണ് നില്‍ക്കുന്നത്. ജാതി എന്നത് മതത്തിനുപരി നില്‍ക്കുന്ന അവസ്ഥ നവഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ മറ്റൊരു വിഷയം അറിയാതെ സമൂഹത്തിന് മുന്‍പിലേക്ക് അവര്‍ കടത്തി വിടുന്നു. ഇന്ത്യയെന്ന ജനക്കൂട്ടം ഉണ്ടായകാലം മുതല്‍ നിലനില്‍ക്കുന്ന ജാതിമനസിന്റെ ചില വാദഗതികള്‍ അത് വീണ്ടും രാജ്യത്തെ പുതിയൊരു കലാപത്തിലേക്ക് തന്നെ കൊണ്ടുപോകും എന്ന് നിസംശയം പറയാം.സാമുദായിക സംവരണവും സാമ്പത്തിക സംവരണവും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഈ അറുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും ഇതെന്തിന് പിന്തുടരുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സുഹൃത്തെ നിങ്ങള്‍ മറന്നുപോകുന്നത് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതുതന്നെ ഒരോര്‍മ്മപ്പെടുത്തലാണ്. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാകയുയര്‍ത്താന്‍ നിയുക്തയായ ശുചീകരണ വേല ചെയ്യുന്ന ഒരു ദളിത്‌സ്ത്രീയെ അതില്‍ നിന്നും വിലക്കിയതാര്? ദ്രാവിഡന്റേതെന്ന് അവകശപ്പെടുന്ന മധുരയില്‍ വലിയ മതിലുകള്‍ കെട്ടി നിങ്ങള്‍ അകറ്റി നിര്‍ത്തിയത് ആരെയാണ്? പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ഗ്രാമവീഥികളില്‍, പൊതു സ്ഥലത്ത് നഗ്‌നരാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലുമ്പോള്‍ എന്തേ നിങ്ങള്‍ നാവനക്കാത്തത്?

ഈ അവസ്ഥകള്‍ കണ്‍ മുന്നില്‍ നടക്കുമ്പോള്‍ മറന്നു പോകുന്നത് ഇന്ത്യന്‍ റിപബ്ലിക്കിന്റെ അവകാശസമത്വം എന്ന ആശയമാണ്. എന്നാല്‍ ഒരു ശരാശരി വിദ്യാസമ്പന്നനായ ഇന്ത്യക്കാരന്റെ ഇന്നത്തെ ചിന്ത വ്യവഹരിക്കുന്നത് ഇത്തരം കാര്യങ്ങളിലോന്നുമല്ല. അത് എന്റെ അവസരം എന്നേക്കാള്‍ ചെറിയവന്‍ കവര്‍ന്നെടുക്കുന്നു എന്നതില്‍ മാത്രമാണ്.

പി സായ്‌നാഥ് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി ഇന്ത്യന്‍ ദളിതുകളുടെ എണ്ണം പാകിസ്ഥാന്‍ എന്ന രാജ്യത്തെ മൊത്തം ജനസംഖ്യയേക്കാള്‍ അധികമാണെന്ന്. ഈ ബഹുഭൂരിപക്ഷത്തെ ഇപ്പോഴും അക്ഷരങ്ങളില്‍ നിന്നും അറിവില്‍ നിന്നും കുടിവെള്ളത്തില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്നു. ഒരു പക്ഷെ അംബേദ്കര്‍ എന്ന പരിരക്ഷകന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ഇതില്‍ ഒരാള്‍ പോലും സുഹൃത്തെ, നിങ്ങളുടെ മുന്‍പില്‍ കസേര ഇട്ടിരിക്കില്ലായിരുന്നു. ഇവിടെ ബ്രിട്ടീഷ് കോളനി അല്ലായിരുന്നുവെങ്കില്‍ അംബേദ്കര്‍ ഇനിയും ജനിക്കുകയുമില്ലായിരുന്നു. ഇതെല്ലാം ചരിത്രത്തിന്റെ അനിവാര്യതയോ ആവശ്യമോ ആയിരുന്നു.

ഇത്തരം അനിവാര്യതയായിരുന്നു അവശതയും അവഗണനയും അനുഭവിക്കുന്ന കുറേ വിഘടിത ജനങ്ങളെ ചേര്‍ത്ത് ജാതി പട്ടിക രൂപപ്പെടുത്തുവാന്‍ ഭരണഘടനാ വേളയില്‍ ഇടയായത്. ഇത്തരം അവസരം കിട്ടിയതിന്റെ മാത്രം മുന്നേറ്റമാണ് ഇന്ന് ഇവിടത്തെ പട്ടികവിഭാഗക്കാര്‍ അനുഭവിക്കുന്നത്. ഇത് പത്തുവര്‍ഷത്തേക്ക് മാത്രം രൂപപ്പെടുത്തിയ ഒരു താത്കാലിക പരിപാടിയാണെന്നും അതിനുശേഷം അവരെല്ലാം മുന്‍പന്തിയിലെത്തുമെന്നും പറയാന്‍ മാത്രം വിഡ്ഢിത്തം അംബേദ്കര്‍ എന്ന സാമൂഹിക ജീവിയ്ക്ക് ഇല്ലായിരുന്നുവെന്ന് നിങ്ങള്‍ മനസിലാക്കണം. സംവരണ വിരുദ്ധരുടെ ഏറ്റവും വലിയ വാദം ഇതാണല്ലോ? ഇത്തരം വാദഗതികളിലൂടെയും ഒട്ടും തെളിവുകളില്ലാത്ത ചില പ്രചാരണങ്ങളിലൂടെയും നിങ്ങള്‍ അത്രമേല്‍ ചിന്തശക്തിയില്ലാത്ത മറ്റൊരു വിഭാഗത്തെയും വരുതിയിലേക്ക് കൊണ്ടുവരുമ്പോള്‍ പുതിയ കാവിവല്‍ക്കരണ രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടി നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഹൈന്ദവ കാഴ്ചപ്പാടിനെതിരാണെന്ന് ഇരുപത്തിയൊന്നാം നുറ്റാണ്ടിന്റെ ആദ്യം തന്നെ ആര്‍എസ് എസ് സംഘചാലകായിരുന്ന കെ സുദര്‍ശനന്‍ പ്രഖ്യാപിച്ചിരുന്നു. നമുക്ക് വേണ്ടത് മനുസംഹിതയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും ആണെന്ന് ഇവര്‍ പൊതു വേദികളില്‍ പോലും വിളിച്ചുപറയുന്നു.

ജാതിസംവരണത്തിന് എതിരെയുള്ള ആക്രമണം വിവിധ തരത്തിലാണ്. ആശയ തലത്തില്‍ നേരിട്ട് ആക്രമിക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം അനുവദിക്കാത്തതിനാല്‍ വളഞ്ഞവഴികള്‍ ഇവര്‍ ശീലിക്കുന്നു. അത്തരമൊരു വളഞ്ഞവഴിയാണ് പട്ടേല്‍ സംവരണം എന്ന പുതിയ മൂവ്‌മെന്റ്. ഗുജറാത്തിലെ അതി സമ്പന്ന വിഭാഗമായ പട്ടേദാര്‍ സമുദായത്തിന് റിസര്‍വേഷന്‍ ആവശ്യമാണെന്നും അവര്‍ പൊതു പ്രവേശന പരീക്ഷകളില്‍ പിന്നോട്ട് പോകുന്നുവെന്നും ഒരു ചെറുപ്പകാരന്‍ വിളിച്ചു പറയുന്നു. ഇത് തന്നെയാണ് കാലാകാലങ്ങളായി ജാതി സംവരണ വിരുദ്ധര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് നമുക്കറിയാം സുഹൃത്തെ, വെള്ളാപ്പള്ളിക്ക് സംവരണം ഉണ്ട് ഞങ്ങള്‍ക്കില്ല എന്ന് കേരളത്തിലെ ഉന്നത സമുദായം പറയുമ്പോലെ വേണം മനസിലാക്കുവാന്‍. ഒ ബി സികള്‍ പട്ടികജാതി സംവരണത്തെ പറ്റിയും പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. മുമ്പൊക്കെ ‘പഠിച്ചിറങ്ങിയാല്‍ അപ്പോത്തന്നെ ഇവയ്‌കൊക്കെ ജോലിയല്ലേ’ എന്നായിരുന്നു പറഞ്ഞിരുന്നത്. കേരള സംസ്ഥാനത്തിനു കീഴിലുള്ള ഏതെങ്കിലും വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ ഒന്നുചെന്ന് നോക്കൂ സംവരണത്തിന്റെ നിങ്ങളീപ്പറയുന്ന ജാതി സംവരണത്തിന്റെ യഥാര്‍ഥ അവസ്ഥ മനസിലാക്കാം. ഏറിയാല്‍ ഒന്നോ രണ്ടോ പട്ടികജാതിക്കാര്‍ അതും ഉറപ്പായും എല്‍ ജി എസായോ സ്‌കാവഞ്ചര്‍ പണിക്കോ നിയുക്തരായത് എപ്പോഴും അവര്‍ തന്നെയായിരിക്കും. തൂത്താലും മാറാത്ത ജാതിയുടെ ഗുണം അവിടെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഉന്നതമായ ഉദ്യോഗ ശ്രേണിയില്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അത് അര്‍ഹതപ്പെട്ട പ്രമോഷന്‍ നേടിയെടുക്കാന്‍ നടത്തിയ കോടതി വ്യവഹാരങ്ങളുടെ പിന്‍ബലത്തില്‍ തന്നെയായിരിക്കും.

പലരീതികളിലും അവഗണന മാത്രം ശിലിച്ചിട്ടുള്ളവര്‍ക്കേ ഇതൊക്കെ അറിയുവാന്‍ സാധിക്കൂ. സാമൂഹിക വിദ്യാഭ്യാസ അവസ്ഥ തന്നെയാണ് ജാതി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പരിഗണിച്ചിട്ടുള്ളത്. ഇവിടെയാണ് അറിവിന്റെ ആദ്യ തലമുറയും അഞ്ചാം തലമുറയും തമ്മില്‍ യുദ്ധം പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ 22.5% സംവരണം പങ്കിടുന്ന വിവിധ പട്ടികജാതി വിഭാഗക്കാര്‍ക്ക് എതിരെയാണ് 73.5% ശതമാനക്കാര്‍ ശബ്ദമുയര്‍ത്തുന്നത് തെരുവിലും കാട്ടിലും ജന്മിയുടെ എരുത്തിലിന്റെ പിന്നാമ്പുറത്തും എച്ചില്‍ കൂമ്പാരങ്ങള്‍ക്കിടയിലുമാണ് സുഹൃത്തേ ഈ 22.5.ശതമാനക്കാരില്‍ പലരുടേയും ജിവിതം. പഠിക്കുന്ന ക്ലാസിന്റെ പിന്‍ബഞ്ചില്‍ മുഷിഞ്ഞ വേഷവുമായി നിങ്ങള്‍ക്കിവരെ കാണാം. അധ്യാപകന്റെ ചൂരല്‍ പ്രയോഗമേല്‍ക്കാനും ചീത്തവിളി കിട്ടാനും ഇവരെ കാണാം ഒരു നേരത്തെ ആഹാരം കിട്ടുമല്ലോ എന്നോര്‍ത്ത് ഒഴിഞ്ഞ വയറും പാത്രവുമായി ഉച്ചക്കഞ്ഞി സ്വപ്നം കാണുന്നവരായും നിങ്ങള്‍ക്കിവരെ കാണാം.ഇവരെയൊക്കെയാണോ വര്‍ഗ്ഗ ശത്രുക്കളായി നിങ്ങള്‍ പ്രഖ്യാപിക്കുന്നത്. വളര്‍ന്നു വരുന്ന സ്വകാര്യ വല്‍ക്കരണ മേഖലയില്‍ ഇവര്‍ക്കുള്ള സ്ഥാനം എന്ത്?

നിങ്ങള്‍ കണ്ടിട്ടുണ്ടോ ഏതെങ്കിലും സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പട്ടികജാതിക്കാരെ. ഇല്ല അവസരങ്ങള്‍ അവര്‍ക്ക് സ്വകാര്യമേഖലയില്‍ തന്നെ നിഷേധിച്ചിരിക്കുകയാണ് പിന്നെ അവര്‍ക്കുള്ളത് പൊതുസ്ഥാപനങ്ങള്‍ മാത്രം. നമ്മള്‍ താത്വികമായി ആക്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിലേക്ക് പോകാം. വളരെ ശക്തമായ ചില നിലപാടുകള്‍ മൂലം വംശീയമായും വര്‍ഗ്ഗപരമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇന്ന് അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഗണ്യമായ സ്ഥാനമാണുള്ളത്. സ്വകാര്യസ്ഥാപങ്ങളില്‍ 14.08%-ത്തിലധികം ആഫ്രോ അമേരിക്കന്‍ ജനത ജോലിചെയ്യുന്നു. ഓര്‍മ്മിക്കേണ്ടത് അമേരിക്കന്‍ ജനസംഖ്യയില്‍ ഇവരുടെ അനുപാതം 13% മാത്രമാണെന്നതാണ്. അവരില്‍ നിന്നും സിഇഓമാരും ശക്തരായ വ്യവസായ സംരംഭകരും ഉണ്ടെന്നിരിക്കെ ഇന്ത്യയില്‍ അറുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രമെടുത്താല്‍ എത്രപേര്‍ ഉണ്ടായിട്ടുണ്ട്. ഒരു രാജേഷ് സരയയോ മിലിന്ദ് കംബ്ലെ യുടെയോ ചരിത്രംഈ 73.5% ത്തോട് പൊരുതി നേടിയതിന്റേത് ആയിരുന്നു. അതാണ് വിജയിക്കുന്ന ഇന്ത്യന്‍ ദളിതിന്റെ ചരിത്രം.

നിങ്ങള്‍ പലപ്പോഴും ചില പുരോഗമനമെന്നു തോന്നിക്കുന്ന ആശയങ്ങളുമായി ഇറങ്ങിതിരിക്കാറുണ്ട് അതിലൊന്നാണ് ജാതി കോളം ഒഴിവാക്കല്‍. ഈ ഒഴിവാക്കല്‍ ജാതിയുടെ അനിഹിലെഷനല്ല മറിച്ച് അവകാശത്തില്‍ നിന്നും കെണിയൊരുക്കി അകറ്റുകയാണ്. ഇങ്ങനെ പല ഗിമ്മിക്കുകള്‍ കാണിച്ച് കാവി രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ ഏറെനാളായി പണിതുടങ്ങിയിട്ട്. പ്രതിലോമകരമായ വ്യക്തിത്വത്തില്‍ നിന്ന ഒരാള്‍ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ജനകീയനാകും എന്നതിന്റെ പാഠപുസ്തകം തുറന്ന മോഡിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ ഒ ബി സികളെയും ദലിതുകളെയും വികാരപരമായി കീഴടക്കി കൊണ്ടിരിക്കുകയാണ്. കായല്‍ സമ്മേളനവും അംബേദ്കര്‍ ആഘോഷങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി വേണം കാണുവാന്‍. ഒടുവില്‍ അദ്ദേഹം ദളിത് വക്താക്കളെ കൊണ്ട് തന്നെ അതി വിദൂരമല്ലാത്ത ഭാവിയില്‍ പറയിക്കും സാമുദായിക സംവരണം വേണ്ടായെന്ന്. ഇതാണ് പുതിയ പട്ടേല്‍ സംവരണത്തിന്റെ പിന്നാമ്പുറം. സുഹൃത്തെ ലണ്ടനില്‍ അംബേദ്കര്‍ താമസിച്ചിരുന്ന വീട് വിലയ്‌ക്കെടുത്ത് മ്യുസിയം സ്ഥാപിക്കുമ്പോഴും ആശയപരമായി ഒരിക്കലും അംബേദ്കര്‍ യോജിക്കാതിരുന്ന ഹൈന്ദവ രാഷ്ട്രീയ മന്ദിരങ്ങളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം വച്ചും നിങ്ങള്‍ ഒരുക്കുന്ന കെണിയില്‍പെട്ട് സാമുദായിക സംവരണം ഇല്ലാതായി തീരുമോ എന്ന് ഭയപ്പെടുന്നു. അതുകൊണ്ട് ജാതി സംവരണത്തെ പറ്റി പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിക്കരുത്. ജിവിതത്തില്‍ ഒരുവിധ പരിഗണനകളും നടപ്പിലും കിടപ്പിലും ഭക്ഷണത്തിലും ഉടുതുണിയിലും ശ്വാസത്തിലും ഒന്നും ലഭിക്കാതിരുന്ന ഒരു വിഭാഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സമൂഹിക ഉത്തരവദിത്വമായി ഇത് കാണാന്‍ ഇനിയെങ്കിലും ശിലിക്കണം.

പിന്‍കുറിപ്പ്

ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ദേശീയ മാധ്യമ ലോകത്ത് വളരെ കൃത്യമായ സ്ഥാനം മറ്റൊരു പിന്‍ബലവുമില്ലാതെ നേടിയെടുത്ത പ്രിയ സുഹൃത്ത് ( സംവരണ സമുദായ അംഗമല്ല) പറഞ്ഞത് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. നമ്മള്‍ പ്രോഗ്രസിവെന്ന്! ധരിക്കുന്ന പല ഉന്നത ശ്രേണിയിലുള്ള ആളുകളും ജാതിയുടെ കാര്യത്തില്‍ ഒട്ടും പ്രോഗ്രസിവല്ലെന്ന്! മനസിലാക്കണം. അല്ലെങ്കില്‍ മരണക്കിടക്കയില്‍ കിടക്കുന്ന അച്ഛനെ ചികിത്സിക്കുന്ന ഡോക്ടര്‍ പട്ടികജാതി കാരനാണോ എന്ന് അദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഭയപ്പെടുന്നതെന്തിന്?

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വി കെ അജിത് കുമാര്‍

ഹാര്‍ദിക് പട്ടേല്‍ എന്ന യുവാവിനു പിന്നില്‍ പട്ടേല്‍ സമുദായം അണിനിരക്കുമ്പോള്‍ 597 അടി ഉയരത്തില്‍ 450 മില്ല്യന്‍ യു എസ് ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന ഒരു ബിജെപി മനക്കോട്ടയാണ് തകര്‍ന്നു വീഴുന്നതെന്ന് കരുതരുത്. എന്ത് വിലകൊടുത്തും അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിയും കാവിസംഘവും നമ്മുടെ ചിന്തകള്‍ക്കപ്പുറമാണ് നില്‍ക്കുന്നത്. ജാതി എന്നത് മതത്തിനുപരി നില്‍ക്കുന്ന അവസ്ഥ നവഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ മറ്റൊരു വിഷയം അറിയാതെ സമൂഹത്തിന് മുന്‍പിലേക്ക് അവര്‍ കടത്തി വിടുന്നു. ഇന്ത്യയെന്ന ജനക്കൂട്ടം ഉണ്ടായകാലം മുതല്‍ നിലനില്‍ക്കുന്ന ജാതിമനസിന്റെ ചില വാദഗതികള്‍ അത് വീണ്ടും രാജ്യത്തെ പുതിയൊരു കലാപത്തിലേക്ക് തന്നെ കൊണ്ടുപോകും എന്ന് നിസംശയം പറയാം. സാമുദായിക സംവരണവും സാമ്പത്തിക സംവരണവും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഈ അറുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും ഇതെന്തിന് പിന്തുടരുന്നു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സുഹൃത്തെ നിങ്ങള്‍ മറന്നുപോകുന്നത് ഇന്ത്യ എന്റെ രാജ്യമാണ് എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതുതന്നെ ഒരോര്‍മ്മപ്പെടുത്തലാണ്. ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പതാകയുയര്‍ത്താന്‍ നിയുക്തയായ ശുചീകരണ വേല ചെയ്യുന്ന ഒരു ദളിത്‌സ്ത്രീയെ അതില്‍ നിന്നും വിലക്കിയതാര്? ദ്രാവിഡന്റേതെന്ന് അവകാശപ്പെടുന്ന മധുരയില്‍ വലിയ മതിലുകള്‍ കെട്ടി നിങ്ങള്‍ അകറ്റി നിര്‍ത്തിയത് ആരെയാണ്? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ഗ്രാമവീഥികളില്‍, പൊതു സ്ഥലത്ത് നഗ്‌നരാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുകൊല്ലുമ്പോള്‍ എന്തേ നിങ്ങള്‍ നാവനക്കാത്തത്?

ഈ അവസ്ഥകള്‍ കണ്‍മുന്നില്‍ നടക്കുമ്പോള്‍ മറന്നുപോകുന്നത് ഇന്ത്യന്‍ റിപബ്ലിക്കിന്റെ അവകാശസമത്വം എന്ന ആശയമാണ്. എന്നാല്‍ ഒരു ശരാശരി വിദ്യാസമ്പന്നനായ ഇന്ത്യക്കാരന്റെ ഇന്നത്തെ ചിന്ത വ്യവഹരിക്കുന്നത് ഇത്തരം കാര്യങ്ങളിലൊന്നുമല്ല. അത് എന്റെ അവസരം എന്നേക്കാള്‍ ചെറിയവന്‍ കവര്‍ന്നെടുക്കുന്നു എന്നതില്‍ മാത്രമാണ്.

പി സായ്‌നാഥ് ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി ഇന്ത്യന്‍ ദളിതുകളുടെ എണ്ണം പാകിസ്ഥാന്‍ എന്ന രാജ്യത്തെ മൊത്തം ജനസംഖ്യയേക്കാള്‍ അധികമാണെന്ന്. ഈ ബഹുഭൂരിപക്ഷത്തെ ഇപ്പോഴും അക്ഷരങ്ങളില്‍ നിന്നും അറിവില്‍ നിന്നും കുടിവെള്ളത്തില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ഒരു പക്ഷെ അംബേദ്കര്‍ എന്ന പരിരക്ഷകന്‍ ഇല്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ഇതില്‍ ഒരാള്‍ പോലും സുഹൃത്തെ, നിങ്ങളുടെ മുന്‍പില്‍ കസേര ഇട്ടിരിക്കില്ലായിരുന്നു. ഇവിടെ ബ്രിട്ടീഷ് കോളനി അല്ലായിരുന്നുവെങ്കില്‍ അംബേദ്കര്‍ ഇനിയും ജനിക്കുകയുമില്ലായിരുന്നു. ഇതെല്ലാം ചരിത്രത്തിന്റെ അനിവാര്യതയോ ആവശ്യമോ ആയിരുന്നു.

ഇത്തരം അനിവാര്യതയായിരുന്നു അവശതയും അവഗണനയും അനുഭവിക്കുന്ന കുറേ വിഘടിത ജനങ്ങളെ ചേര്‍ത്ത് ജാതി പട്ടിക രൂപപ്പെടുത്തുവാന്‍ ഭരണഘടനാവേളയില്‍ ഇടയായത്. ഇത്തരം അവസരം കിട്ടിയതിന്റെ മാത്രം മുന്നേറ്റമാണ് ഇന്ന് ഇവിടത്തെ പട്ടികവിഭാഗക്കാര്‍ അനുഭവിക്കുന്നത്. ഇത് പത്തുവര്‍ഷത്തേക്ക് മാത്രം രൂപപ്പെടുത്തിയ ഒരു താത്കാലിക പരിപാടിയാണെന്നും അതിനുശേഷം അവരെല്ലാം മുന്‍പന്തിയിലെത്തുമെന്നും പറയാന്‍ മാത്രം വിഡ്ഢിത്തം അംബേദ്കര്‍ എന്ന സാമൂഹിക ജീവിയ്ക്ക് ഇല്ലായിരുന്നുവെന്ന് നിങ്ങള്‍ മനസിലാക്കണം. സംവരണ വിരുദ്ധരുടെ ഏറ്റവും വലിയ വാദം ഇതാണല്ലോ? ഇത്തരം വാദഗതികളിലൂടെയും ഒട്ടും തെളിവുകളില്ലാത്ത ചില പ്രചാരണങ്ങളിലൂടെയും നിങ്ങള്‍ അത്രമേല്‍ ചിന്തശക്തിയില്ലാത്ത മറ്റൊരു വിഭാഗത്തെയും വരുതിയിലേക്ക് കൊണ്ടുവരുമ്പോള്‍ പുതിയ കാവിവല്‍ക്കരണ രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടി നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഹൈന്ദവ കാഴ്ചപ്പാടിനെതിരാണെന്ന് ഇരുപത്തിയൊന്നാം നുറ്റാണ്ടിന്റെ ആദ്യം തന്നെ ആര്‍എസ് എസ് സംഘചാലകായിരുന്ന കെ സുദര്‍ശനന്‍ പ്രഖ്യാപിച്ചിരുന്നു. നമുക്ക് വേണ്ടത് മനുസംഹിതയും വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളും ആണെന്ന് ഇവര്‍ പൊതുവേദികളില്‍ പോലും വിളിച്ചുപറയുന്നു.

ജാതിസംവരണത്തിന് എതിരെയുള്ള ആക്രമണം വിവിധ തരത്തിലാണ്. ആശയ തലത്തില്‍ നേരിട്ട് ആക്രമിക്കാന്‍ വോട്ടുബാങ്ക് രാഷ്ട്രീയം അനുവദിക്കാത്തതിനാല്‍ വളഞ്ഞവഴികള്‍ ഇവര്‍ ശീലിക്കുന്നു. അത്തരമൊരു വളഞ്ഞവഴിയാണ് പട്ടേല്‍ സംവരണം എന്ന പുതിയ മൂവ്‌മെന്റ്. ഗുജറാത്തിലെ അതിസമ്പന്ന വിഭാഗമായ പട്ടേദാര്‍ സമുദായത്തിന് സംവരണം ആവശ്യമാണെന്നും അവര്‍ പൊതു പ്രവേശന പരീക്ഷകളില്‍ പിന്നോട്ട് പോകുന്നുവെന്നും ഒരു ചെറുപ്പക്കാരന്‍ വിളിച്ചു പറയുന്നു. ഇത് തന്നെയാണ് കാലാകാലങ്ങളായി ജാതി സംവരണ വിരുദ്ധര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് നമുക്കറിയാം സുഹൃത്തെ. വെള്ളാപ്പള്ളിക്ക് സംവരണം ഉണ്ട് ഞങ്ങള്‍ക്കില്ല എന്ന് കേരളത്തിലെ ഉന്നത സമുദായം പറയുമ്പോലെ വേണം ഇത് മനസിലാക്കുവാന്‍. ഒ ബി സികള്‍ പട്ടികജാതി സംവരണത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. മുമ്പൊക്കെ ‘പഠിച്ചിറങ്ങിയാല്‍ അപ്പോത്തന്നെ ഇവയ്‌കൊക്കെ ജോലിയല്ലേ’ എന്നായിരുന്നു പറഞ്ഞിരുന്നത്. കേരള സംസ്ഥാനത്തിനു കീഴിലുള്ള ഏതെങ്കിലും വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ ഒന്നുചെന്ന് നോക്കൂ, നിങ്ങളീപ്പറയുന്ന ജാതി സംവരണത്തിന്റെ യഥാര്‍ഥ അവസ്ഥ മനസിലാക്കാം. ഏറിയാല്‍ ഒന്നോ രണ്ടോ പട്ടികജാതിക്കാര്‍, അതും ഉറപ്പായും എല്‍ ജി എസായോ സ്‌കാവഞ്ചര്‍ പണിക്കോ നിയുക്തരായത് എപ്പോഴും അവര്‍ തന്നെയായിരിക്കും. തൂത്താലും മാറാത്ത ജാതിയുടെ ‘ഗുണം’ അവിടെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഉന്നതമായ ഉദ്യോഗശ്രേണിയില്‍ ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അത് അര്‍ഹതപ്പെട്ട പ്രമോഷന്‍ നേടിയെടുക്കാന്‍ നടത്തിയ കോടതി വ്യവഹാരങ്ങളുടെ പിന്‍ബലത്തില്‍ തന്നെയായിരിക്കും.

പലരീതികളിലും അവഗണന മാത്രം ശിലിച്ചിട്ടുള്ളവര്‍ക്കേ ഇതൊക്കെ അറിയുവാന്‍ സാധിക്കൂ. സാമൂഹിക വിദ്യാഭ്യാസ അവസ്ഥ തന്നെയാണ് ജാതി സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പരിഗണിച്ചിട്ടുള്ളത്. ഇവിടെയാണ് അറിവിന്റെ ആദ്യ തലമുറയും അഞ്ചാം തലമുറയും തമ്മില്‍ യുദ്ധം പ്രഖ്യാപിക്കുന്നത്. അല്ലെങ്കില്‍ 22.5% സംവരണം പങ്കിടുന്ന വിവിധ പട്ടികജാതി വിഭാഗക്കാര്‍ക്ക് എതിരെയാണ് 73.5% ശതമാനക്കാര്‍ ശബ്ദമുയര്‍ത്തുന്നത്. തെരുവിലും കാട്ടിലും ജന്മിയുടെ എരുത്തിലിന്റെ പിന്നാമ്പുറത്തും എച്ചില്‍ കൂമ്പാരങ്ങള്‍ക്കിടയിലുമാണ് സുഹൃത്തേ ഈ 22.5 ശതമാനക്കാരില്‍ പലരുടേയും ജിവിതം. പഠിക്കുന്ന ക്ലാസിന്റെ പിന്‍ബഞ്ചില്‍ മുഷിഞ്ഞ വേഷവുമായി നിങ്ങള്‍ക്കിവരെ കാണാം. അധ്യാപകന്റെ ചൂരല്‍ പ്രയോഗമേല്‍ക്കാനും ചീത്തവിളി കിട്ടാനും ഇവരെ കാണാം. ഒരു നേരത്തെ ആഹാരം കിട്ടുമല്ലോ എന്നോര്‍ത്ത് ഒഴിഞ്ഞ വയറും പാത്രവുമായി ഉച്ചക്കഞ്ഞി സ്വപ്നം കാണുന്നവരായും നിങ്ങള്‍ക്കിവരെ കാണാം. ഇവരെയൊക്കെയാണോ വര്‍ഗ്ഗ ശത്രുക്കളായി നിങ്ങള്‍ പ്രഖ്യാപിക്കുന്നത്. വളര്‍ന്നു വരുന്ന സ്വകാര്യവല്‍ക്കരണ മേഖലയില്‍ ഇവര്‍ക്കുള്ള സ്ഥാനം എന്ത്?

നിങ്ങള്‍ കണ്ടിട്ടുണ്ടോ ഏതെങ്കിലും സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പട്ടികജാതിക്കാരെ. ഇല്ല; അവസരങ്ങള്‍ അവര്‍ക്ക് സ്വകാര്യമേഖലയില്‍ തന്നെ നിഷേധിച്ചിരിക്കുകയാണ്, പിന്നെ അവര്‍ക്കുള്ളത് പൊതുസ്ഥാപനങ്ങള്‍ മാത്രം. നമ്മള്‍ താത്വികമായി ആക്രമിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിലേക്ക് പോകാം. വംശീയമായും വര്‍ഗ്ഗപരമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വളരെ ശക്തമായ ചില നിലപാടുകള്‍ മൂലം ഇന്ന് അമേരിക്കന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ഗണ്യമായ സ്ഥാനമാണുള്ളത്. സ്വകാര്യസ്ഥാപങ്ങളില്‍ 14.08 ശതമാനത്തിലധികം ആഫ്രോ അമേരിക്കന്‍ ജനത ജോലിചെയ്യുന്നു. ഓര്‍മ്മിക്കേണ്ടത് അമേരിക്കന്‍ ജനസംഖ്യയില്‍ ഇവരുടെ അനുപാതം 13% മാത്രമാണെന്നതാണ്. അവരില്‍ നിന്നും സിഇഓമാരും ശക്തരായ വ്യവസായ സംരംഭകരും ഉണ്ടെന്നിരിക്കെ ഇന്ത്യയില്‍ അറുപത്തിയഞ്ചു വര്‍ഷത്തെ ചരിത്രമെടുത്താല്‍ എത്രപേര്‍ ഉണ്ടായിട്ടുണ്ട്. ഒരു രാജേഷ് സരയയോ മിലിന്ദ് കംബ്ലെയുടെയോ ചരിത്രംഈ 73.5 ശതമാനത്തോട് പൊരുതി നേടിയതിന്റേതായിരുന്നു. അതാണ് വിജയിക്കുന്ന ഇന്ത്യന്‍ ദളിതിന്റെ ചരിത്രം.

നിങ്ങള്‍ പലപ്പോഴും പുരോഗമനമെന്നു തോന്നിക്കുന്ന ചില ആശയങ്ങളുമായി ഇറങ്ങിത്തിരിക്കാറുണ്ട്. അതിലൊന്നാണ് ജാതിക്കോളം ഒഴിവാക്കല്‍. ഈ ഒഴിവാക്കല്‍ ജാതിയുടെ അനിഹിലേഷനല്ല, മറിച്ച് അവകാശത്തില്‍ നിന്നും കെണിയൊരുക്കി അകറ്റുകയാണ്. ഇങ്ങനെ പല ഗിമ്മിക്കുകള്‍ കാണിച്ച് കാവി രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ ഏറെനാളായി പണിതുടങ്ങിയിട്ട്. പ്രതിലോമകരമായ വ്യക്തിത്വത്തില്‍ നിന്ന ഒരാള്‍ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ജനകീയനാകാം എന്നതിന്റെ പാഠപുസ്തകം തുറന്ന മോദിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ ഒ ബി സികളെയും ദലിതുകളെയും വികാരപരമായി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. കായല്‍ സമ്മേളനവും അംബേദ്കര്‍ ആഘോഷങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി വേണം കാണാന്‍. ഒടുവില്‍ അദ്ദേഹം ദളിത് വക്താക്കളെ കൊണ്ടുതന്നെ അതിവിദൂരമല്ലാത്ത ഭാവിയില്‍ പറയിക്കും; സാമുദായിക സംവരണം വേണ്ട എന്ന്. ഇതാണ് പുതിയ പട്ടേല്‍ സംവരണത്തിന്റെ പിന്നാമ്പുറം. സുഹൃത്തെ, ലണ്ടനില്‍ അംബേദ്കര്‍ താമസിച്ചിരുന്ന വീട് വിലയ്‌ക്കെടുത്ത് മ്യുസിയം സ്ഥാപിക്കുമ്പോഴും ആശയപരമായി ഒരിക്കലും അംബേദ്കര്‍ യോജിക്കാതിരുന്ന ഹൈന്ദവ രാഷ്ട്രീയ മന്ദിരങ്ങളില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം വച്ചും നിങ്ങള്‍ ഒരുക്കുന്ന കെണിയില്‍പെട്ട് സാമുദായിക സംവരണം ഇല്ലാതായി തീരുമോ എന്ന് ഭയപ്പെടുന്നു. അതുകൊണ്ട് ജാതി സംവരണത്തെ പറ്റി പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിക്കരുത്. ജീവിതത്തില്‍ ഒരുവിധ പരിഗണനകളും – നടപ്പിലും കിടപ്പിലും ഭക്ഷണത്തിലും ഉടുതുണിയിലും ശ്വാസത്തിലും ഒന്നും – ലഭിക്കാതിരുന്ന ഒരു വിഭാഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സമൂഹിക ഉത്തരവാദിത്തമായി ഇത് കാണാന്‍ ഇനിയെങ്കിലും ശിലിക്കണം.

പിന്‍കുറിപ്പ്
ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ദേശീയ മാധ്യമ ലോകത്ത് മറ്റൊരു പിന്‍ബലവുമില്ലാതെ വളരെ കൃത്യമായ സ്ഥാനം നേടിയെടുത്ത പ്രിയ സുഹൃത്ത് (സംവരണ സമുദായ അംഗമല്ല) പറഞ്ഞത് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. നമ്മള്‍ പ്രോഗ്രസീവെന്ന് ധരിക്കുന്ന പല ഉന്നത ശ്രേണിയിലുള്ള ആളുകളും ജാതിയുടെ കാര്യത്തില്‍ ഒട്ടും പ്രോഗ്രസീവല്ലെന്ന് മനസിലാക്കണം. അല്ലെങ്കില്‍ മരണക്കിടക്കയില്‍ കിടക്കുന്ന അച്ഛനെ ചികിത്സിക്കുന്ന ഡോക്ടര്‍ പട്ടികജാതിക്കാരനാണോ എന്ന് അദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഭയപ്പെടുന്നതെന്തിന്?

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍