UPDATES

എഡിറ്റര്‍

പത്താന്‍കോട്ടില്‍ മരിച്ച കേണലിന്റെ വീടിന് ഇടിച്ചുനിരത്തല്‍ ഭീഷണി

Avatar

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്‍റെ വീടിന്‍റെ മുന്‍ഭാഗം ഇടിച്ചു നിരത്താനൊരുങ്ങുകയാണ് ബംഗളൂരു കോര്‍പറേഷന്‍. അദ്ദേഹത്തിന്റെ പുരയിടത്തിന്റെ മതില്‍ ഇതിനോടകം തന്നെ അധികൃതര്‍ പൊളിച്ചു കഴിഞ്ഞു.
നവീകരണത്തിന്റെ ഭാഗമായി നഗര പരിധിക്കുള്ളിലെ 1,100 വീടുകളുടെ പട്ടികയാണ് തയാറായിട്ടുള്ളത്. ഈ പട്ടികയിലാണ് വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസന്ദ്രയിലുള്ള നിരഞ്ജന്‍റെ വീടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീടിന്‍റെ മുന്‍ഭാഗം ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കാണിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വീടിന്‍റെ മുന്‍വശത്തെ രണ്ട് പ്രധാന തൂണുകളും ഇതിനു മുകളിലായുള്ള നിരഞ്ജന്‍റെ കിടപ്പുമുറിയുമാണ് പൊളിക്കുന്നതിനായി അടയാളപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ വീടിന് കേടുപാട് ഉണ്ടാക്കാത്ത വിധത്തില്‍ തങ്ങള്‍ തന്നെ പൊളിച്ചുമാറ്റാമെന്നും അതിനുള്ള സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് നിരഞ്ജന്‍റെ കുടുംബാംഗങ്ങള്‍ ബി.ബി.എം.പിക്ക് അപേക്ഷ നല്‍കി.

പൊളിച്ചു മാറ്റേണ്ടി വരും എന്നും എന്നാല്‍ മറ്റൊരു സൗകര്യപ്രദമായ ഇടം കണ്ടെത്തി വീട് മാറ്റാന്‍ അവസരമൊരുക്കാം എന്ന് അധികൃതര്‍ നിരജ്ഞന്റെ മാതാപിതാക്കളോടു പറയുകയുണ്ടായി.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/n3ao9k

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍