UPDATES

കായികം

സ്പോര്‍ട്സ് ക്വാട്ട അനൂകൂല്യങ്ങള്‍ നിഷേധിച്ചു; പട്യാലയില്‍ ഹാന്‍ഡ്‌ബോള്‍ താരം ജീവനൊടുക്കി

അഴിമുഖം പ്രതിനിധി

സ്പോര്‍ട്സ് ക്വോട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പട്യാലയില്‍ ദേശീയ ഹാന്‍ഡ്‌ബോള്‍ താരം ആത്മഹത്യ ചെയ്തു. പട്യാല സ്വദേശിയായ പൂജ കുമാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രക്തത്തില്‍ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിനു ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ചയാണ് ഇവരെ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്പോര്‍ട്സ് ക്വാട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനാല്‍ അധികമായുണ്ടായ 3720 രൂപ ചെലവ് കണ്ടെത്താന്‍ സാമ്പത്തികമായി പരാധീനത അനുഭവിച്ചിരുന്ന താരത്തിന്റെ കുടുംബത്തിനു സാധിച്ചിരുന്നില്ല. ഫീസ്‌ അടക്കാന്‍ ഇല്ലാഞ്ഞതിനാല്‍ പൂജയ്ക്ക് കോളേജ് ഹോസ്റ്റലില്‍ റൂം ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്ന് 20 വയസുകാരിയായ പൂജയുടെ പിതാവ്പ്രഭു ചൌഹാന്‍ പറയുന്നു.

‘എന്റെ കുടുംബത്തെ രക്ഷിക്കണം പിഎം മോഡിജി’ എന്നാണ് താരം രക്തത്തില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷമായി ദേശീയ തല ഹാന്‍ഡ്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു പൂജ. ജനറല്‍ ശിവ്ദേവ് സിംഗ് ദിവാന്‍ ഗുര്‍ബചന്‍ സിംഗ് ഖല്‍സ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു ഇവര്‍. പട്ടിക ജാതി/വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ പൂജയ്ക്ക് നല്‍കേണ്ടതില്ല എന്ന് കോളേജിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം അദ്ധ്യാപിക ഗുരുശരന്‍ സിംഗ് ഗില്‍ ആണ് ഈ തീരുമാനം എടുത്തത്.

തന്റെ മരണത്തിനു കാരണക്കാരിയാണ് എന്ന രീതിയില്‍ താരത്തിന്റെ കുറിപ്പില്‍ പേര് പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യാപികയ്ക്ക് എതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍