UPDATES

വായന/സംസ്കാരം

പട്ടാമ്പിയില്‍ വീണ്ടും കവിതയുടെ കാര്‍ണിവല്‍

കവിതാവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണവലിന്റെ ലക്ഷ്യം

കവിതയുടെ കാര്‍ണിവലിന് ജനുവരി 26ന് തുടക്കമാവും. കവികളുടെയും കാവ്യാസ്വാദകരുടെ സംഗമമായി കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന് വേദിയാവുന്നത് പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജിലാണ്. കവിതാവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണവലിന്റെ ലക്ഷ്യം. 2016 എപ്രിലിലായിരുന്നു കാര്‍ണിവലിന്റെ ഒന്നാം പതിപ്പ് നടന്നത്.

വിവിധ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളുടെ കൂടി സഹായത്തോടെ പട്ടാമ്പി സര്‍ക്കാര്‍ കോളജിലെ മലയാളം വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാര്‍ണിവലില്‍ ദക്ഷിണേന്ത്യന്‍ ഭാഷാകവികളുടെ മുഖാമുഖ വിവര്‍ത്തനന ശില്‍പശാലയുണ്ടാവും. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കവികള്‍ ഒത്തു ചേര്‍ന്നു തങ്ങളുടെ കവിതകള്‍ ദ്വിഭാഷിയുടെ സഹായത്തോടെയോ അല്ലാതെയോ നേരിട്ടു മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കും. കേരള സാഹിത്യ അക്കാദമി ഈ ശില്‍പശാലാ നിര്‍വഹണം ഏറ്റെടുത്തിട്ടുണ്ട്. 21 കവികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കും.

കൂടാതെ കവിതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍,സിനിമ, വിഡിയോ, ചിത്രം, ഇന്സ്റ്റലേഷന്‍, പോസ്റ്റര്‍, ഗ്രാഫിറ്റി, മ്യൂസിയം എന്നിവക്ക് വെവ്വേറെ പ്രദര്‍ശനശാലകള്‍ സംഘടിപ്പിക്കുന്നുണ്ട്. കലയും കവിതയും സംബന്ധിച്ച സംഭാഷണങ്ങള്‍ ബിനാലെ ഫൗണ്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സഹകരണത്തോടെ പോയട്രി തിയ്യേറ്റര്‍, കവിതകളുടെ നൃത്താവിഷ്‌കാരം, പോയട്രി പെര്‍ഫോമന്‍സ് തുടങ്ങിയവയുടെ അവതരണമുണ്ടാകും.

വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കാര്‍ണിവലുമായി ബന്ധപ്പെട്ട പരിപാടികള്‍ അവതരിപ്പിക്കാനും അവസരമുണ്ട്. 2017 ജനുവരി 26 മുതല്‍ 29 വരെ നടക്കുന്ന കാര്‍ണിവലില്‍ പ്രതിനിധികളായി പങ്കെടുക്കുന്നതിന് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കാര്‍ണിവലിലും അനുബന്ധസെമിനാറുകളിലും അവതരിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവരുടെ കവിതകള്‍, വിവര്‍ത്തനങ്ങള്‍, പഠനപ്രബന്ധങ്ങള്‍ തുടങ്ങിയവ അപ്പ്‌ലോഡ് ചെയ്യാനും അവസരമുണ്ട്.

രജിസ്‌ട്രേഷന്‍ നടത്തേണ്ട ലിങ്ക്- https://goo.gl/yrqrQ7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍