UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി: ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍

ലോകായുക്തയിലൂടെ കേസിന്റെ അന്വേഷണം തുടരുന്നതില്‍ തടസ്സമില്ല

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് അന്വേഷണവും എഫ്‌ഐആറും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ലോകായുക്തയിലൂടെ കേസിന്റെ അന്വേഷണം തുടരുന്നതില്‍ തടസ്സമില്ല. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. കേസില്‍ ഉമ്മന്‍ ചാണ്ടിയും ഭരത് ഭൂഷണും ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് ഉള്ളത്.

ലോകായുക്തയുടെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വകാര്യ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കൈയേറിയെന്ന് പറയപ്പെടുന്ന നാല് സെന്റ് ഭൂമിയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഫ്‌ളാറ്റ് കമ്പനിയ്ക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലവത്ത് റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിയ്ക്ക് വേണ്ടി ഒത്താശ നടത്തിയെന്നുമാണ് കേസ്. കേസിലെ നാലാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എല്‍ഡിഎഫിന്റെ ശക്തമായ രാഷ്ട്രീയ ആയുധമായിരുന്നു പാറ്റൂര്‍ കേസ്. കോടതിയുടെ ഇന്നത്തെ വിധി ഉമ്മന്‍ ചാണ്ടിയ്ക്കും കോണ്‍ഗ്രസിനും ആശ്വാസമായപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍