UPDATES

ഉത്തരവാദികള്‍ ഏറുന്നു; പി സി ചാക്കോയും രാജിവച്ചു

Avatar

അഴിമുഖം പ്രതിവിധി

ഡല്‍ഹി തെരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലുണ്ടായിരുന്ന പി സി ചാക്കോ പാര്‍ട്ടിയിലെ ചുമതലകള്‍ രാജിവച്ചു. 15 വര്‍ഷം ഡല്‍ഹി ഭരിച്ച പാര്‍ട്ടിക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒറ്റ സിറ്റുപോലും കിട്ടിയില്ല. സംസ്ഥാനത്ത് പാര്‍ട്ടിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയാതായും സംഘടന സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചില്ലെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പി സി ചാക്കോ തന്റെ രാജിപ്രഖ്യാപനം നടത്തവെ മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അജയ് മാക്കനും ഡല്‍ഹി പിസിസി അധ്യക്ഷനും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജിവച്ചിരുന്നു. എക്‌സിറ്റ് പോളുകളുകളില്‍ 5 സീറ്റുകള്‍വരെയെങ്കിലും കിട്ടുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും ഒറ്റ സീറ്റും കിട്ടാത്ത സാഹചര്യത്തിലേക്ക് പാര്‍ട്ടി കൂപ്പുകുത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല. കഴിഞ്ഞ തവണ കിട്ടിയ 7 സീറ്റില്‍ നിന്ന് നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതീക്ഷവെച്ചിരുന്നത്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങാനായിരുന്നു ജനം കല്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍