UPDATES

വൈത്തീശ്വരന്‍ കേസില്‍ ഇടപെട്ട മന്ത്രി മാണിയെന്ന് പി സി ജോര്‍ജ്‌

അഴിമുഖം പ്രതിനിധി

രണ്ടുകോടിരൂപയുടെ കേസില്‍ ഇടപെട്ട മന്ത്രി കെ എം മാണിയാണെന്ന് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനോ അവിഹിതമായി എന്തെങ്കിലും ചെയ്യാനോ മാണി തയ്യാറായിട്ടില്ലെന്നും അദ്ദേഹം നിരപരാധി ആണെന്നും ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. വൈത്തീശ്വരന്‍ എന്ന വ്യക്തിയുള്‍പ്പെട്ട കേസിലാണ്  മാണി ഇടപെട്ടത്. ഡിജിപി ബാലസുബ്രഹ്മണ്യത്തിന് ഏറെയടുപ്പുമുള്ള ഒരു വസ്ത്ര-സ്വര്‍ണവ്യാപാരസ്ഥാപനത്തിന് വളരെ വേണ്ടപ്പെട്ടയാളാണ് വൈത്തീശ്വരന്‍ എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇന്ന് രാവിലെ പി സി ജോര്‍ജ് പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തില്‍ വൈത്തീശ്വരന്‍ എന്നയാള്‍ ഉള്‍പ്പെട്ട പണമിടപാടുകേസില്‍ ഒരു മന്ത്രി ഇടപെട്ടതായി പറയുന്നുണ്ട്.

ഇതേ കേസില്‍ ഇടനിലക്കാരനായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ബാലസുബ്രഹ്മണ്യം തന്നെ വിളിച്ചിരുന്നതായും തനിക്കതിന് കഴിയാതെ വന്നതില്‍ ഡിജിപിക്ക് തന്നോട് പിണക്കമുണ്ടെന്നും ജേക്കബ് ജോബും മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ജേക്കബ് ജോബ് പറയുന്നുണ്ട്. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരുറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ രക്ഷപ്പെടുത്താന്‍ സംസ്ഥാന ഡിജിപി ഇടപെട്ടിട്ടുണ്ടെന്ന് തെളിയിക്കാനാണ് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് ഇന്ന് തെളിവുകള്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തെളിവുകള്‍ കൈമാറിയ ശേഷമാണ് ജോര്‍ജ് മാധ്യമങ്ങള്‍ക്കും ഇതേ തെളിവുകള്‍ നല്‍കിയത്. നിസാമിനെ രക്ഷികക്കാന്‍ അവിഹിതമായ ഇടപെട്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ജേക്കബ് ജോബ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍