UPDATES

പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം

സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കാന്‍ നീക്കം. അരുവിക്കരയില്‍ മുന്നണിക്കെതിരെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് കൂറുമാറ്റത്തിന് തുല്യമാണെന്ന വാദമാണ് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉന്നയിക്കുന്നത്. പുതിയ നീക്കത്തിന് യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അറിയുന്നു. 1989ല്‍ ആര്‍.ബാലകൃഷ്ണപിള്ള അയോഗ്യനായതിനു സമാന സാഹചര്യമാണുള്ളതെന്ന് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.

ജോര്‍ജ് പുതിയ പാര്‍ട്ടിയുടെ ഭാഗമായെന്നും അരുവിക്കരയില്‍ അദ്ദേഹം സ്ഥാനാര്‍ഥിയെ നിര്‍ത്തിയെന്നും ഇതോടെ ജോര്‍ജിന്റെതു പാര്‍ട്ടിയില്‍ നിന്നു സ്വയം പോകുന്നതിനു തുല്യമായ നടപടിയാണെന്നുമാണ് കേരള കോണ്‍ഗ്രസ് വാദം. എന്നാല്‍, വിപ്പ് ലംഘിച്ചാല്‍ മാത്രമേ തന്നെ മാറ്റാന്‍ സാധിക്കുവെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. തനിക്കെതിരായ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. എംഎല്‍എ സ്ഥാനം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും രാജി വയ്ക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും ജോര്‍ജ്കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍