UPDATES

രാജി തള്ളി, പി സി ജോര്‍ജ്ജിനെ അയോഗ്യനാക്കി

അഴിമുഖം പ്രതിനിധി

പി സി ജോര്‍ജ്ജിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് രാജി കത്ത് നല്‍കിയിരുന്നു. എന്നാല്‍ രാജി സ്വീകരിക്കാതെയാണ് സ്പീക്കര്‍ അയോഗ്യനാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മൂന്ന് മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. മുന്‍കാല പ്രാബല്യത്തോടെയാണ് നടപടിയെങ്കിലും അതിനുശേഷം ജോര്‍ജ്ജിന് ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഈ നിയമസഭാ കാലാവധി തീരുന്നത് വരെയാണ് അയോഗ്യത. കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നല്‍കിയ പരാതിയില്‍ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജ് ഇന്നലെ രാജി നല്‍കുന്നതില്‍ ഉചിതമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ തീരുമാനം അന്തിമം ആയതിനാല്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കര്‍ ആരുടെയോ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ജോര്‍ജ്ജ് അയോഗ്യതാ നടപടിയോട് പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍