UPDATES

പി സി പുറത്ത്

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ഒരാഴ്ചക്കാലമായി യു ഡി എഫ് രാഷ്ട്രീയത്തെ ഇളക്കിമറിച്ച കെ എം മാണി- പി സി ജോര്‍ജ്ജ്  പോരിന് ഒടുവില്‍ തീരുമാനമായി. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജ്ജിനെ നീക്കണമെന്ന കെ എം മാണിയുടെ ആവിശ്യം അംഗീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, പി സി ജോര്‍ജ്ജ് എന്നിവര്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്ക്കൊടുവിലാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

ഒരു പാര്‍ട്ടിക്ക് നല്‍കുന്ന’ സീറ്റില്‍  ആര് വേണമെന്ന് തീരുമാനിക്കാനും പിന്‍വലിക്കാനുമുള്ള അവകാശം ആ പാര്‍ട്ടിക്കാണ്. കെ എം മാണി മാര്‍ച്ച് 26 നു തന്ന  കത്തില്‍ പി സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് മാറ്റണമെന്ന് ആവിശ്യപ്പെട്ടിരുന്നു. ഒരു സമവായത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെ എം മാണിയുടെ ആവശ്യം അംഗീകരിക്കുക എന്നതാണ് മുന്നണി മര്യാദ, മുഖ്യമന്ത്രി പറഞ്ഞു.  യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും. ഇതോടെ. പി സി ജോര്‍ജ്ജ് പുറത്തായി.

ഇതിനിടെ മുഖ്യമന്ത്രിയായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തുവന്ന പി സി ജോര്‍ജ്ജ് മറ്റന്നാള്‍ എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ പറയാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന പൊതുയോഗത്തില്‍ എല്ലാ സത്യങ്ങളും ജനങ്ങളോട് പറയും. അഴിമതിക്കാരായ കാട്ടുകള്ളന്‍മാരെ വെളിച്ചത്തു കൊണ്ടുവരും. തന്നെ കൊല്ലണമെന്ന മാണിയുടെ ആവിശ്യം നടക്കാന്‍ പോകുന്നില്ല. പി സി ജോര്‍ജ്ജ് പറഞ്ഞു.

മറ്റു മാര്‍ഗ്ഗങ്ങളില്ലാതെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍