UPDATES

കെഎം മാണിക്കെതിരെ ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ്; മാണി നേരത്തെ രാജിവെക്കണമായിരുന്നു

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിക്കെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് വീണ്ടും രംഗത്തെത്തി. ബാര്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി ധനമന്ത്രി സ്ഥാനം രാജി വെക്കേണ്ടതായിരുന്നു എന്ന് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. മാണി അഗ്നിശുദ്ധി തെളിയിച്ച് മടങ്ങിയെത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ നടുക്കടലിലാണ്. ബാര്‍ കോഴ ദുരാരോപണമാണ് ഇതിന് അടിസ്ഥാന കാരണമെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടുന്നു. തെളിവില്ലാത്ത ആരോപണങ്ങളാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കാന്‍ ആരോപണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് തുറന്നടിച്ചു.

ഇന്നലെ നടന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തില്‍ ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെടുകയുണ്ടായില്ല. തുടര്‍ന്ന് മാണിക്ക് പാലായില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ നിന്നും ജോര്‍ജ്ജ് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ബാര്‍ കോഴ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും മലക്കംമറിഞ്ഞ മാണി വിവാദം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍