UPDATES

രാജി കത്തുമായി പി സി ജോര്‍ജ് ക്ലിഫ് ഹൗസില്‍

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് സ്ഥാനത്തു നിന്നുള്ള രാജി കത്തുമായി പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി. രാജികത്ത് തയ്യാറാണെന്നു മാധ്യമങ്ങളോട് പറഞ്ഞ ജോര്‍ജ് കത്ത് കാണിക്കുകയും ചെയ്തു. ക്ലിഫ് ഹൗസിലേക്ക് എത്തുന്നതിനു മുമ്പ് ജോര്‍ജ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇപ്പോഴത്തെ വിവരമനുസരിച്ച് ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഈ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മാണിയും ഈ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നതിനു മുമ്പ് രാജിവയ്ക്കും എന്നാണ് പി സി ജോര്‍ജ് പറയുന്നതെങ്കിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമവായത്തിന് ശ്രമം ഉണ്ടാകുമെന്ന പ്രതീക്ഷയും ജോര്‍ജിന് ഉണ്ട്. അതേസമയം രാവിലെ ക്ലിഫ് ഹൗസിലേക്ക് പുറപ്പെടുന്നിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ തന്നെ പുറത്താക്കാന്‍ മാണിക്കും കുടുംബത്തിനും മാത്രമാണ് താല്‍പര്യമെന്നും പാര്‍ട്ടിയില്‍ പി ജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് തന്നെ മാറ്റണമെന്നില്ലെന്നും യുഡിഫിനും ഇതേ വികാരമാണെന്നും പറഞ്ഞിരുന്നു. ആരൊക്കെ പറഞ്ഞാലും അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

പാര്‍ട്ടി ചെയര്‍മാന്‍കൂടിയായ ധനമന്ത്രി കെ എം മാണിക്കെതിരെ പരസ്യപ്രസ്തവാനകള്‍ നടത്തുകയും അദ്ദേഹത്തെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കുകയും ചെയ്ത ജോര്‍ജിനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന തീരുമാനത്തിലാണ് ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാരല്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ധാരണയെത്തിയത്. ഇക്കാര്യം മാണി മുഖ്യമന്ത്രി കണ്ട് അറിയിക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍