UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പേരില്‍ കേസെടുത്തു

പി സി ജോര്‍ജ്ജിന്റെ സഹായി സണ്ണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഊണ് നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാന്റീന്‍ ജീവനക്കാരന്‍ മനുവിന്റെ പരാതിയിലാണ് കേസെടുത്തത്. പി സി ജോര്‍ജ്ജിന്റെ സഹായി സണ്ണിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് കഫെ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിന് മര്‍ദ്ദനമേറ്റത്. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റിട്ടുണ്ട്. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മനുവിനെ മര്‍ദ്ദിച്ചത്.  അതേസമയം തല്ലിയിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് പിസി ജോര്‍ജ് പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍