UPDATES

രാജിക്കൊരുങ്ങി പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

എംഎല്‍എ സ്ഥാനം ഉടന്‍ രാജിവയ്ക്കുകയാണെന്നു പി സി ജോര്‍ജ്. അടുത്ത സമ്മേളനം വരെ എംഎല്‍എ ആയി ഇരിക്കാന്‍ താല്‍പര്യമില്ലെന്നും യുഡിഎഫിന് അനുകൂലമായി സഭയില്‍ വോട്ട് ചെയ്യാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തനിക്കെതിരെയുള്ള പരാതിയില്‍ നിയമസഭ സ്പീക്കറുടെ ഭാഗത്തു നിന്നു രാഷ്ട്രീയ തീരുമാനമെ ഉണ്ടാകൂ എന്നു വ്യക്തമാക്കിയ ജോര്‍ജ് തന്റെ രാജിക്കു ശേഷം കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ നേതൃത്വ സ്ഥാനം ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുമെന്ന സൂചന നല്‍കി കൊണ്ട് എല്‍ഡിഎഫ് ആണ് ശരിയെന്ന പ്രസ്താവനയും ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടായി നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍