UPDATES

ജനസമ്പര്‍ക്ക പരിപാടി തറ പരിപാടി എന്ന്‍ ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ജനസമ്പര്‍ക്ക പരിപാടി എന്ന തറ പരിപാടി നിറുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ജോര്‍ജ്ജ് തുറന്നടിച്ചു. വില്ലേജ് ആപ്പീസര്‍ ചെയ്യേണ്ട പണിയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. ആയിരും രൂപയുടെ സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ ഒരു വില്ലേജ് ഓഫീസര്‍ മതി. അതിന് ഒരു മുഖ്യമന്ത്രിയുടെ ആവശ്യമില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും വരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ജോര്‍ജ്ജ് അവകാശപ്പെട്ടു. ഭൂരിപക്ഷം യുഡിഎഫ് എംഎല്‍എമാരും ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് എതിരാണ്. നിഷ്പക്ഷമായി അഭിപ്രായ വോട്ടെടുപ്പ് നടത്തിയാല്‍ ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ലഭിക്കില്ല. ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ ബാബുവിനുമെതിരെ ക്വിക് വേരിഫിക്കേഷന്‍ നടത്താത്തത് ഇരട്ടത്താപ്പാണെന്നും മണ്ടന്മാരായ കേരള കോണ്‍ഗ്രസുകാര്‍ക്ക് ഇതൊന്നും മനസിലാവില്ലെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍