UPDATES

പാര്‍ട്ടി ഇപ്പോഴും നടുക്കടലില്‍, ഭൂമിയില്‍ തന്നെയെന്നത് മാണിയുടെ മാത്രം അഭിപ്രായം; പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് ഇപ്പോഴും ഭൂമിയില്‍ തന്നെയാണെന്നത് മാണിയുടെ മാത്രം അഭിപ്രായമാണ്,പക്ഷെ പാര്‍ട്ടി ഇപ്പോഴും നടക്കടലില്‍ തന്നെയാണെന്നും പി സി ജോര്‍ജ്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരമാര്‍ശം. തന്നെ കുറ്റപ്പെടുത്താന്‍ നടക്കുന്നവര്‍ കള്ളനും ദുഷ്ടനും രാഷ്ട്രീയ കച്ചവടം നടത്താന്‍ നടക്കുന്നവരാണെന്നും ജോര്‍ജ് ആഞ്ഞടിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് പാര്‍ട്ടി നടപടികളൊന്നും സ്വീകരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കരുണാകരനെ വരെ രാഷ്ട്രീയം പഠിപ്പിച്ച ഉമ്മന്‍ ചാണ്ടിയാണ് താന്‍ കണ്ടതില്‍വച്ച് ഏറ്റവും കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയക്കാരനെന്നും പി സി ജോര്‍ജ് പറഞ്ഞു. തന്റെ ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കുവേണമെങ്കിലും ഏറ്റെടുക്കാം. ആര്‍ക്കും വേണ്ടാത്ത സ്ഥാനമാണ് ചീഫ് വിപ്പിന്റെതെന്നും പി സി ജോര്‍ജ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍