UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീജിത്തിന്റെ സമരം: പി സി ജോര്‍ജ്ജ് നിയമസഭയില്‍ ഉന്നയിച്ചു

അഴിമുഖത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ്ജ് വിഷയത്തില്‍ ഇടപെട്ടത്

പാറശാല സ്വദേശി ശ്രീജീവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം പി സി ജോര്‍ജ്ജ് എംഎല്‍എ ഇന്ന് നിയമസഭയില്‍ ഉന്നയിച്ചു. സമരം അഞ്ഞൂറ് ദിവസത്തേക്ക് അടുക്കാന്‍ പോകുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവിന്റെ പകര്‍പ്പ് ഉയര്‍ത്തിക്കാട്ടി അദ്ദേഹം അറിയിച്ചു.

അഴിമുഖത്തില്‍ വന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ്ജ് വിഷയത്തില്‍ ഇടപെട്ടത്. ശ്രീജീവിന്റേത് കൊലപാതകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കാനുള്ള നിര്‍ദ്ദേശം പാലിക്കപ്പെട്ടതെന്നും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കൊലപാതക ഉത്തരവാദികളെക്കുറിച്ച് അന്വേഷണം വേണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി ഗവണ്‍മെന്റ് ഉത്തരവിറക്കിയിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ അലംഭാവം പ്രകടിപ്പിക്കുന്നത്’ പിസി ജോര്‍ജ്ജ് സഭയില്‍ ചോദിച്ചു.

വിഷയം സഭയില്‍ ഉന്നയിക്കപ്പെട്ടതില്‍ ശ്രീജിത്ത് സന്തോഷം രേഖപ്പെടുത്തി. സഭയില്‍ നിന്നും ലഭിക്കുന്ന മറുപടിക്കായി കാത്തിരിക്കുകയാണെന്നും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

ഒരു മകനെ കൊന്നു; ഒരാളെ അപകടത്തില്‍പ്പെടുത്തി; ഇളയവന്‍ നീതിക്കായി മരണം കാത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍

മകന്റെ ജീവനുവേണ്ടി അമ്മ; ഈ വനിതാ ദിനത്തില്‍ ഞങ്ങളുമുണ്ട് അവര്‍ക്കൊപ്പം

മുഖ്യമന്ത്രീ, ഈ അമ്മ കരഞ്ഞുപറയുകയാണ്, ഒരു മകനെ കൂടി അവര്‍ക്ക് നഷ്ടപ്പെടരുത്

അധികൃതര്‍ അറിയണം, 400 ദിവസമായി ഈ യുവാവ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്; പ്രതിക്കൂട്ടില്‍ പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍