UPDATES

മുഖ്യമന്ത്രിക്ക് പി. സി ജോര്‍ജിന്റെ കത്ത്; മാണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

അഴിമുഖം പ്രതിനിധി

കെ.എം മാണിക്കെതിരെ ആരോപണങ്ങളുമായി പി. സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പത്ത് പേജുള്ള കത്താണ് നല്‍കിയത്. കത്തില്‍ കെ. എം മാണിക്കും, ജോസ്. കെ. മാണിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജോസ് കെ. മാണിയെ വളഞ്ഞ വഴിയിലൂടെ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനാണ് മാണി ശ്രമിക്കുന്നതെന്ന് പി. സി കത്തില്‍ ആരോപിച്ചു.

തെളിവ് കൊണ്ടുവന്നത് എന്തിനാണെന്ന് ചോദിക്കുന്ന ജഡ്ജിമാരുള്ള കാലമാണ്. അങ്ങനെ വരുമ്പോള്‍ ബാര്‍ കോഴക്കേസ് എങ്ങനെ തെളിയുമെന്നും ജോര്‍ജ് ചോദിക്കുന്നു. എല്ലാ സാമ്പത്തിക കുംഭകോണങ്ങളിലും മുഖ്യപങ്കാളിയാണ് ജോസ് കെ. മാണി. ബാര്‍ വിഷയത്തില്‍ മാണി കോഴ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചിലര്‍ നടത്തിയിട്ടുള്ള സാമ്പത്തിക സമാഹരണങ്ങളെ കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അഴിമതികളെ കുറിച്ചുള്ള വിശദമായ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെയും പൊതുജനങ്ങളുടെയും മുമ്പാകെ സമര്‍പ്പിക്കുമെന്നും കത്തില്‍ പറയുന്നു. കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് കത്തിലുള്ളത്.

ജോസ് കെ മാണിക്ക് വേണ്ടി സരിത എസ് നായരെ മാണി മാവേലിക്കരയിലെ ഒരു വീട്ടില്‍ പോയി കണ്ട് ഒത്തുതീര്‍പ്പാക്കി എന്ന് ഇന്ന് രാവിലെ ജോര്‍ജ് ആരോപണം ഉയിച്ചിരുന്നു. പാര്‍ട്ടി യോഗം വിളിച്ച് മാണിയെ പുറത്താക്കുമെന്നും നാളെ വൈകീട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ വച്ച് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുമെന്നും ജോര്‍ജ് ഭീഷണി മുഴക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍