UPDATES

ഇത് യുഡിഎഫിനുള്ള അവസാന വോട്ട്; പി. സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പി. സി ജോര്‍ജ്. താന്‍ യുഡിഎഫിനു ചെയ്യുന്ന അവസാന വോട്ടായിരിക്കുമിതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പു നല്‍കിയ വാക്കനുസരിച്ചാണ് ഇപ്പോള്‍ യുഡിഎഫിനു വോട്ടു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി.വി.അബ്ദുള്‍ വഹാബിനു വോട്ടു ചെയ്യണമെന്നായിരുന്നു ജോര്‍ജിനു നല്‍കിയ വിപ്പ്. എന്നിരുന്നാലും ജോര്‍ജിന്റെ കാര്യത്തില്‍ ഏറെ ആശങ്കയോടെയാണ് യുഡിഎഫ് നേതൃത്വം കഴിഞ്ഞിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍