UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഴക്കച്ചവടക്കാരായി അഭിനയിച്ച് കേരള പോലീസിന്റെ നീക്കം: കുടുങ്ങിയത് ഇടപാടുകാരെ പറ്റിച്ച ബാങ്ക് ഓഫീസര്‍

ആര്‍കെ പുരം പോലീസിന്റെ സഹായത്തോടെ പിടികൂടിയ സുരേഷ് എന്ന വ്യക്തിയെ തിഹാര്‍ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു

പഴം, പച്ചക്കറി വില്‍പ്പനക്കാരായി അഭിനയിച്ച് കേരള പോലീസ് നടത്തിയ നാടകത്തില്‍ കുടുങ്ങിയത് ഇടപാടുകാരെ പറ്റിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് നടിച്ചാണ് ഇയാള്‍ ഇടപാടുകാരെ കബളിപ്പിച്ചിരുന്നത്.

ആര്‍കെ പുരം പോലീസിന്റെ സഹായത്തോടെ പിടികൂടിയ സുരേഷ് എന്ന വ്യക്തിയെ തിഹാര്‍ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ബാങ്കിലേക്ക് വിളിക്കുന്നവരെ പുരസ്‌കാരം വാഗ്ദാനം ചെയ്താണ് സുരേഷ് കബളിപ്പിച്ചത്. അതിന് ശേഷം അവരോട് ഒടിപി നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ ചോദിച്ച് വച്ചിരുന്നു.

ഒരു സ്ത്രീയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 25000 രൂപ പാരിതോഷികം ലഭിച്ചുവെന്ന് പറഞ്ഞാണ് ഇവരെ സുരേഷ് വിളിച്ചത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്രയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലോക്കല്‍ പോലീസ് കേസന്വേഷണം ആരംഭിച്ചത്.

അതേസമയം ഇയാള്‍ ഇടപാടുകാരില്‍ നിന്നും എങ്ങനെയാണ് പണം നേടിയെടുത്തതെന്ന് വ്യക്തമല്ല. ആര്‍കെ പുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള ടവറിലാണ് ഇയാളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടാണ് പോലീസ് ഡല്‍ഹിയിലേക്ക് പോയത്. അവിടെ നെഹ്രു ഏക്ത കോളനിയിലായിരുന്നു ഇയാളുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍