അഴിമുഖം പ്രതിനിധി
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കൊച്ചിയിലെത്തി. രാത്രി 8.30ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് മദനി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിലെത്തിയത്. ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അദ്ദേഹത്തിന് അനുമതി നല്‍കുകയായിരുന്നു. എട്ടു ദിവസം കേരളത്തില്‍ തങ്ങാന്‍ പ്രത്യേക എന്‍ ഐഎ കോടതിയും അനുവാദം നല്‍കി. മദനിയുടെ സുരക്ഷയ്ക്കായി എസ്പിയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക പോലീസ് സംഘവും കേരളത്തില്‍ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ എയര്‍പോര്‍ട്ടില്‍ എത്തിയ മദനിക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി യാത്രനിഷേധിച്ചിരുന്നു. ഒപ്പമുള്ള പോലീസുകാരുടെ പക്കല്‍ തോക്ക് ഉണ്ടായിരുന്നതിനാലായിരുന്നു അത്.