UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചര്‍ച്ചകള്‍ പാക് നടപടിക്കുശേഷം: ദോവല്‍

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനുനേര്‍ക്ക് ഭീകരാക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ പാകിസ്താന്‍ നടപടിയെടുത്തശേഷം മാത്രമേ ഇസ്ലാമാബാദുമായി ചര്‍ച്ചയുള്ളൂവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പറഞ്ഞു.

ജനുവരി 15-ന് ഇരുരാഷ്ട്രങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വ്യോമസേനാ താവളത്തിനു നേര്‍ക്കുണ്ടായ ആക്രമണം ചര്‍ച്ചയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഇന്ത്യ നല്‍കിയ തെളിവുകള്‍ക്ക് അനുസരിച്ച് പാകിസ്താന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യ പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ആക്രമണം നടത്തിയവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയെന്ന് അജിത് ദോവലിനെ ഉദ്ധരിച്ച് ഒരു ഹിന്ദി ദിനപത്രം വാര്‍ത്ത പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ദോവല്‍. അത്തരമൊരു അഭിമുഖം നല്‍കിയതായി ഓര്‍ക്കുന്നില്ലെന്ന് ദോവല്‍ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍