UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫെയ്സ്ബുക്കില്‍ കുട്ടികളോടുള്ള ലൈംഗികാസക്തി പരാമര്‍ശം; മുഹമ്മദ് ഫര്‍ഹദിനെതിരെ കേസെടുക്കും

ഡിവൈഎസ്പി ബിജുമോന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ഹദിനെതിരെ കേസെടുക്കാന്‍ തീരുമാനമായത്

ഫെയ്സ്ബുക്കില്‍ കുട്ടികളോടുള്ള ലൈംഗികാസക്തി പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം നടത്തിയ യുവാവിനെതിരെ കേസെടുക്കും. കഴിഞ്ഞാഴ്ച മുഹമ്മദ് ഫര്‍ഹദ് എന്ന ആളുടെ ഫെയ്സ്ബുക്ക് പോജില്‍ കുട്ടികളോടുള്ള ലൈംഗികാസക്തി പ്രോത്സാഹിപ്പിക്കുന്ന വിവാദ പരാമര്‍ശം വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധവും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിരവധി പരാതികളും ലഭിച്ചിരുന്നു. ഫര്‍ഹദിന്റെ പോസ്റ്റ് പരിശോധിച്ച ഡിജിപി ഹൈടെക് സെല്ലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഡിവൈഎസ്പി ബിജുമോന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ഹദിനെതിരെ കേസെടുക്കാന്‍ തീരുമാനമായത്.

ഫര്‍ഹദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു- ‘എന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിക്ക് ഫീല്‍ ചെയ്യുന്നു എന്നത് കൊണ്ട് മാത്രം എല്ലാത്തരം ലൈംഗികതയും സ്വാഭാവികമാണ്.. നിങ്ങളുടെ ഫാന്റസിക്കനുസരിച്ച് ഞാന്‍ സെക്‌സ് ചെയ്യണമെന്ന് പറയുന്നതാണ് അസ്വഭാവികം, സീ, എനിക്കിപ്പോ ഞാന്‍ നിത്യം കാണുന്ന ഒരു അഞ്ചാം ക്ലാസുകാരിയോട് നല്ല കാമം തോന്നുന്നുണ്ട്, പറഞ്ഞറിയിക്കാനാകാത്ത സ്‌നേഹവും.. ഞാനെല്ലാ ദിവസവും അവള്‍ക്ക് മഞ്ച് വാങ്ങിക്കൊടുക്കുന്നു.. അവള്‍ക്കെന്നോടുള്ള പ്രേമവും ഞാന്‍ അനുഭവിക്കുന്നു.., ഇതൊക്കെ വളരെ സ്വാഭാവികമായതാണ്.’

ഇയാള്‍ മഞ്ച് വാങ്ങിക്കൊടുത്തു കൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയെ രക്ഷിക്കണമെന്നും ഫര്‍ഹദിനെതിരെ കേസെടുക്കണമെന്നാവിശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ എംഎ നിഷാദ്, മാധ്യമ പ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍, തിരുവനന്തപുരത്തെ കൗണ്‍സിലര്‍ ബിനു എന്നിവര്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫര്‍ഹാദ് കമന്റ് ഡിലീറ്റ് ചെയ്യുകയും തന്റെ ഫേസ്ബുക്ക് ഐഡി ഡി-ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍