UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്നെ നല്ലൊരു നേതാവാക്കി മാറ്റുന്നതിനാണ് ജനങ്ങള്‍ വിമര്‍ശിക്കുന്നതെന്ന് മുകേഷ്

അമ്മയുടെ ജനറല്‍ ബോഡിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും മുകേഷ്

താരസംഘടനയായ അമ്മയുടെ വാര്‍ഷിക സമ്മേളനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്ന് മുകേഷ്. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന വിമര്‍ശനങ്ങളെ താന്‍ ഉള്‍ക്കൊള്ളുന്നുവെന്നും നടനും എംഎല്‍എയുമായ മുകേഷ് പറയുന്നു. തന്നെ നല്ലൊരു നേതാവാക്കി മാറ്റുന്നതിനാണ് ജനങ്ങള്‍ വിമര്‍ശിക്കുന്നതെന്നാണ് മുകേഷിന്റെ വാദം.

അതേസമയം കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതേക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും മുകേഷ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും മുകേഷ് പറയുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക യോഗത്തിന് ശേഷം പത്രസമ്മേളനത്തിനിടെ മുകേഷും ഗണേഷ് കുമാറും മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചത് വിവാദമായിരുന്നു. സംഘടനയിലെ അംഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് മുകേഷ് ആരോപിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് സ്വീകരിച്ച നിലപാടിനെതിരെ സിപിഎം നേതൃത്വവും മുന്നണിയും രംഗത്തെത്തിയിരുന്നു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ഇക്കാര്യം പരസ്യമായി തന്നെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താന്‍ മോശമായി സംസാരിച്ചില്ലെന്ന മുകേഷിന്റെ ന്യായീകരണം വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍