UPDATES

ഓഫ് ബീറ്റ്

അവര്‍ “കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്” വിളിച്ച് മരണത്തെ നേരിട്ടു: കയ്യൂര്‍ രക്തസാക്ഷികളെക്കുറിച്ച് പീപ്പിള്‍സ് വാര്‍

1943 ഏപ്രില്‍ 11ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് മാത്രമാണ് ചിത്രങ്ങളിലുള്ളത്. They died with Communist Party Zindabad on their lips (അവര്‍ “കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്” വിളിച്ചുകൊണ്ട് മരണം വരിച്ചു) എന്നാണ് തലക്കെട്ട്‌.

കയ്യൂര്‍ കര്‍ഷകസമരത്തിന്റെ ഭാഗമായിരുന്ന നാല് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയാണ് 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് – മഠത്തില്‍ അപ്പു, പള്ളിക്കല്‍ അബൂബക്കര്‍, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പെടോര കുഞ്ഞമ്പു നായര്‍ എന്നിവരാണ് രക്തസാക്ഷികളായത്. കേരള ചരിത്രത്തിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും ഇതിഹാസമായി മാറിയ ആ നാല് പേരുടെ രക്തസാക്ഷിത്വം അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിഐ) മുഖപത്രമായ പീപ്പിള്‍സ് വാര്‍ എങ്ങനെയാണ് പ്രസിദ്ധീകരിച്ചത് എന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിസി ജോഷിയായിരുന്നു പീപ്പിള്‍സ് വാറിന്റെ എഡിറ്റര്‍. പി സുന്ദരയ്യയോടും പി കൃഷ്ണ പിള്ളയോടും ഒപ്പം അദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാല് പേരേയും കാണുകയും വികാരധീനനായി കരയുകയുമെല്ലാം ചെയ്തത് ചരിത്രം. ഈ നാല് കമ്മ്യൂണിസ്റ്റ്കാരേയും കണ്ട അനുഭവത്തെക്കുറിച്ച് ഏറെ വൈകാരികമായും ആവേശത്തോടെയും പിസി ജോഷി പിന്നീട് എഴുതി. ജയിലില്‍ വച്ച് പിസി ജോഷി എടുത്ത് ഈ നാല് യുവാക്കളുടെ ഫോട്ടോകള്‍ ഇപ്പോള്‍ അങ്ങനെ പ്രചാരത്തിലില്ല. അപൂര്‍വമായി ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ മാത്രം അത് അവശേഷിക്കുന്നുണ്ടാകും. ആ സന്ദര്‍ശനത്തില്‍ കയ്യൂര്‍ ഗ്രാമവും നാല് പേരുടേയും വീടുകളും ജോഷിയും സുന്ദരയ്യയും സന്ദര്‍ശിച്ചിരുന്നു.

1943 ഏപ്രില്‍ 11ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട് മാത്രമാണ് എംഎ ബേബി ഷെയര്‍ ചെയ്ത ചിത്രങ്ങളിലുള്ളത്. They died with Communist Party Zindabad on their lips (അവര്‍ “കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്” വിളിച്ചുകൊണ്ട് മരണം വരിച്ചു) എന്നാണ് തലക്കെട്ട്. നാല് പേരും അവസാനമായി പറഞ്ഞ കാര്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും കൊടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍