UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹോദരന്മാരെ, നിങ്ങള്‍ വിടന്മാരാകരുത്, വീരനായകന്മാരാവുക; പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പ്രതികരിച്ച്‌ മമ്മൂട്ടി

അഴിമുഖം പ്രിതിനിധി

പെരുമ്പാവൂരിലെ ദാരുണകൊലപാതകത്തില്‍ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തി ചലച്ചിത്ര നടന്‍ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയില്‍ നടന്നത് കേരളത്തില്‍ നടക്കില്ലെന്നു അഹങ്കരിച്ചവരാണ് നമ്മള്‍. പക്ഷെ പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ അനുഭവം ഓരോ മലയാളിയേയും അപമാനഭാരത്താല്‍ ശിരസ് കുനിപ്പിക്കുന്നതാണെന്നു മമ്മൂട്ടി എഴുതുന്നു. എല്ലാ സ്ത്രീകള്‍ക്കുവേണ്ടിയും വീരനായകരാകാന്‍ പ്രിയസഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പറയുന്നു. മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടിക്കുന്നു.

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം.ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു; നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു. അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍