UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെര്‍ത്തില്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ഇരുവരും ഇപ്പോഴും ക്രിസിലുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എടുത്തിട്ടുണ്ട്. 134 റണ്‍സുമായി രോഹിത് ശര്‍മയും ക്യാപ്റ്റന്‍ ധോണിയുമാണ് ഇപ്പോള്‍ ക്രീസില്‍. 

പെര്‍ത്തില്‍ ഒരിന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണ് രോഹിതിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതേ പിച്ചില്‍ ഒരിന്ത്യക്കാരന്‍ നേടിയ ഉയര്‍ന്ന റണ്‍സും രോഹിതിന്റെ തന്റെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ യുഎഇക്കെതിരെ നേടിയ 57റണ്‍സിന്റെ റെക്കോര്‍ഡ് തന്നെയാണ് തന്റെ ഒമ്പതാം ഏകദിന സെഞ്ച്വറിയിലൂടെ രോഹിത് തകര്‍ത്തത്. ഫോമില്ലായ്മയുടെ നിഴലില്‍ നിന്നിരുന്ന രോഹിത് തന്റെ മികവിലേക്ക് തിരിച്ചെത്തിയെന്നതു തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശ്വാസം. ആദ്യ ഏകദിനത്തിനു മുമ്പ് നടന്ന പരിശീലന മത്സരത്തിലും അര്‍ദ്ധസെഞ്ച്വറി നേടി രോഹത് താന്‍ ഫോം വീണ്ടെടുത്തുവെന്ന് തെളിയിച്ചിരുന്നു.

ഒമ്പതു റണ്‍സ് എടുത്ത ധവാന്റെ വിക്കറ്റ് വീണശേഷം ഒത്തുചേര്‍ന്ന രോഹിത്-കോഹ് ലി കൂട്ടുകെട്ട് ഓസ്‌ട്രേലിയന്‍ ബൗളിംഗ് നിരയെ ശക്തമായി പ്രതിരോധിച്ചാണ് മുന്നേറിയത്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 207 റണ്‍സ് നേടി. രോഹിതിനൊപ്പം ക്യാപ്റ്റന്‍ ധോണിയാണ് ക്രിസില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍