UPDATES

വായിച്ചോ‌

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെറുവില്‍ മരണപ്പെട്ടത് 62 പേര്‍; 70,000-ഓളം പേര്‍ ദുരിതത്തില്‍/ വീഡിയോ

പെസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസമാണ് മഴയ്ക്ക് കാരണം

എല്‍-നിനോ പ്രതിഭാസം കാരണം പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പെറുവില്‍ മരണപ്പെട്ടത് 62 പേരാണ്. 70,000-ഓളം പേര്‍ വീട് നഷ്ടപ്പെട്ട് ദുരിതലുമായിരിക്കുകയാണ്. പെറുവിലെ പലഭാഗങ്ങളിലും ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

സാധാരണ മഴക്കാലത്ത് ഉണ്ടാവുന്ന വെള്ളത്തിന്റെ പത്തിരിട്ടിയാണ് ഇപ്പോഴത്തെ മഴയിലുണ്ടാവുന്നത്. വടക്കന്‍ പ്രദേശങ്ങളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. പല ജില്ലകളും തകര്‍ന്നുപോയിയെന്ന് പ്രധാനമന്ത്രി ഫെര്‍ണാണ്ടോ സാവേളാ അറിയിച്ചു.

പെസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസമാണ് മഴയ്ക്ക് കാരണം, വടക്കന്‍ പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് കലാവസ്ഥ ഗവേഷനും ശാസ്ത്രഞ്ജനായ ദ്വീമിത്രി ഗുട്ടാറീസ് പറയുന്നത്. പെറുവിലെ എല്‍ നിനോ കമ്മിറ്റിയിലെ അംഗം കൂടിയാണ് ഗുട്ടാറീസ്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/tfchV5 , https://goo.gl/zdF6DL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍