UPDATES

സിനിമ

സൂപ്പര്‍ചാഴി

Avatar

രവി ശങ്കര്‍

തമ്പുരാനും സിംഹവുമൊക്കെ ആയിരുന്ന ഒരാള്‍ ഒരു പെരുച്ചാഴി ആയി മാറുന്നതിന്റെ സുഖമുണ്ട് പെരുച്ചാഴി എന്ന ചിത്രം കാണുമ്പോള്‍. എന്തിന് ഒരു പട്ടികുട്ടി പോലും ആവാന്‍ അയാള്‍ തയ്യാര്‍. ചിത്രത്തിലെ പല തമാശകളില്‍ ഏറ്റവും മുന്തിയ ഈ തമാശ കേള്‍ക്കുക. അവള്‍: യു ലൈക് വെജിറെറിയന്‍? അയാള്‍: ഐ ലൈക് പോമറേനിയന്‍. ഇതാണ് ഈ ചിത്രത്തിന്റെ ഏകദേശ ബുദ്ധി നിലവാരം.

അമേരിക്കയിലെ ഒരു പ്രവിശ്യയിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ സഹായിക്കാനും ജയിപ്പിക്കാനും വേണ്ടി പറഞ്ഞയക്കപ്പെടുന്ന പെരുച്ചാഴിയാണ് ലാല്‍. കൂടെ രണ്ടു കിങ്കരന്മാരും. ഈ മഹാന്മാര്‍ മൂന്നും വെള്ളമടിക്കുകയും വെള്ളക്കാരികളെ (കറുപ്പത്തികളെയും) നോക്കി വെള്ളമൂറുകയും ചെയ്യുന്നതിനപ്പുറം ഇന്ത്യയില്‍ പ്രയോഗിച്ചു വിജയിച്ച പല പരിപാടികളും അമേരിക്കയില്‍ നടപ്പാക്കി സ്ഥാനാര്‍ഥിയെ വിജയത്തിന്റെ വക്കിലെത്തിക്കുന്നു. വളരെ സിമ്പിള്‍ ആണ് കാര്യങ്ങള്‍.

1.ജാതി/മതം എന്നിവയുടെ പേരിലാണ് മനുഷ്യര്‍ തമ്മിലടിക്കാറ്. അതിനാല്‍ ഒരു വെള്ളക്കാരിയുടെ ആസനത്തിലും കറുത്തവളുടെ ആസനത്തിലും പെരുച്ചാഴി ഒരേ സമയം തല്ലുന്നു. എന്നിട്ട് മാറി നില്‍ക്കുന്നു. അവര്‍ തമ്മില്‍ അടി കൂടുന്നു. വെള്ളക്കാരും കറുത്തവര്‍ തമ്മിലും സംഘര്‍ഷമുണ്ടാവുന്നു. അത് എതിര്‍ സ്ഥാനാര്‍ഥിക്ക് എതിരാകുന്നു.

2. ഇന്ത്യയിലെ പോലെ സമ്മാനമായി വോട്ടര്‍മാര്‍ക്ക് ഐ-ഫോണ്‍ തുടങ്ങിയവ വാഗ്ദാനം ചെയ്യപ്പെടുന്നു. ഇതും പെരുച്ചാഴിയുടെ സ്ഥാനാര്‍ഥിക്ക് അനുകൂലമാകുന്നു.

3. യുവാക്കളുടെ വോട്ടിനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫ്രീ ബിയറും പിസയും നല്‍കപ്പെടുന്നു. വീണ്ടും പെരുച്ചാഴിയുടെ സ്ഥാനാര്‍ഥിക്ക് റേറ്റ് കൂടുന്നു.

4. സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഡിബെയ്റ്റിന് പ്രസംഗം എഴുതിക്കാന്‍ ജുറാസ്സിക് പാര്‍ക്ക് എന്ന പടത്തിന് തിരക്കഥ എഴുതിയ ആളെത്തന്നെ പെരുച്ചാഴി ഏര്‍പ്പാടാക്കുന്നു. ഇതോടെ എതിര്‍ സ്ഥാനാര്‍ഥി വെള്ളം കുടിക്കുന്നു.

5. കാമ്പൈനിന്റെ സമാപനത്തിന് പെരുച്ചാഴി പോ മോനെ ദിനേശാ എന്ന ഐറ്റം നമ്പര്‍ റെഡിയാക്കുന്നു. അതോടെ എതിര്‍ സ്ഥാനാര്‍ഥി തരിപ്പണമാവുന്നു. ഈ പാട്ട് പിന്നെ കേള്‍പ്പിക്കാം. 

പക്ഷെ കാര്യം കഴിഞ്ഞപ്പോള്‍ പെരുച്ചാഴി പുറത്തായി. ചെയ്ത പണിക്കു കൂലി നിഷേധിക്കപ്പെട്ട പെരുച്ചാഴി ഒരു സിംഹമായി മാറുന്നു. ഒറ്റ ദിവസത്തില്‍ പെരുച്ചാഴി സംഗതികള്‍ മാറ്റിമറിക്കുന്നു. എതിര്‍ സ്ഥാനാര്‍ഥി വിജയിക്കുന്നു.

അതിഭയങ്കരമായ ഒരു സാങ്കേതിക വിദ്യയാണ് പെരുച്ചാഴി ഇതിനായി ഉപയോഗിക്കുന്നത്. എന്തും ഡ്യുപ്ലികെയ്റ്റ് ചെയ്യുന്ന ഒരു ചൈനീസ് ഭായുടെ സഹായത്തോടെ ഇലക്ഷന്‍ യന്ത്രങ്ങള്‍ പെരുച്ചാഴി റിഗ് ചെയ്യുന്നു. അങ്ങനെ തന്റെ സ്ഥാനാര്‍ഥിക്ക് കിട്ടേണ്ട വോട്ടുകളും പെരുച്ചാഴി എതിരന്റെ പെട്ടിയില്‍ വീഴിക്കുന്നു. (ഇലക്ഷന്‍ കമ്മിഷന്‍ ഇത് ശ്രദ്ധിക്കേണ്ടതാണ്.) മറ്റൊരു ഭീകര പാരയും പെരുച്ചാഴി സമ്മാനിക്കുന്നു. തന്റെ സ്ഥാനാര്‍ഥി ഉടലോടെ അഭിനയിച്ച ഒരു തുണ്ട് പടവും അമേരിക്കന്‍ ടെലിവിഷനില്‍ പെരുച്ചാഴി അവതരിപ്പിക്കുന്നു. പെരുച്ചാഴിക്ക് സാധിക്കാത്തതായി ഒന്നുമില്ല ഈ ലോകത്തില്‍. പെരുച്ചാഴി സൂപ്പര്‍ച്ചാഴിയാകുന്നു. സൂപ്പര്‍മാന്‍ വേഷത്തില്‍ പെരുച്ചാഴി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

കൂതറ’യും കോട്ടുവായിടുന്ന കൂതറകളും
ബാംഗ്ലൂര്‍ ഡെയ്സിലെ ചെറു പുഞ്ചിരികള്‍
സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍
മുന്നറിയിപ്പ്: വെറും സ്റ്റഫല്ല, ജീവിതമാണ്
ഇത്തരം സിനിമകൾക്കൊക്കെ കഥ എഴുതുകയല്ലാതെ എന്ത് നിരൂപിക്കാന്‍?

സംവിധായകനെ അഭിനന്ദിക്കുന്നു. ഈ തിരക്കഥ മെനഞ്ഞെടുത്ത ദേഹത്തെയും. ലാലേട്ടനെ പ്രത്യേകിച്ചും. മലയാള സിനിമയ്ക്ക് ശോഭനമായ ഭാവിയുണ്ടെന്ന് നിങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സ്ത്രീ വിരുദ്ധതയ്ക്കും. ദിവസം 750 ഡോളര്‍ നിരക്കില്‍ ഒരു മാസത്തേയ്ക്ക് കാമുകിയെ വാടകയ്ക്ക് എടുത്ത നായകനെ അവതരിപ്പിച്ചവരാണല്ലോ നിങ്ങള്‍! നിങ്ങള്‍ ഒരുക്കിയ ആ ഐറ്റം നമ്പര്‍ ഒന്ന് കൂടി മൂളിയില്ലെങ്കില്‍ ശരിയാവില്ല. ഇതാ –

ചക്ക് ചക്ക് ചരക്കാനേ പച്ചാളം ചന്തയ്ക്കാനേ
ചെണ്ടുമല്ലി മാല വാങ്ങി ചന്ത കാണുന്നേരം
കണ്ണിറുക്കി തമ്പിയണ്ണന്‍ പഞ്ഞി മിട്ടായി തന്നേ
ഞാനന്പേ കുഴഞ്ഞേ ഇമ്പം പെരുത്തെ
തമ്പിക്കൊപ്പം പച്ചാളം കടന്നേ
രാവില്‍ അണ്ണന്‍ കുഴഞ്ഞേ കമ്പം മുഴുത്ത് ഞാന്‍ എല്ലാം മറന്നേ
കൂട്ടുണ്ടോ പാട്ടുണ്ടോ ഇല്ലെങ്കില്‍ നീ പോ മോനെ ദിനേശാ.

പൊയ്ക്കൊള്ളാമേ!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍