UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അമ്മയും പെങ്ങളുമൊക്കെ വീട്ടില്‍ സുഖമായിട്ടിരിക്കുന്നോ’

അഴിമുഖം പ്രതിനിധി

ട്രെയിനില്‍ ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചപ്പോള്‍ മിണ്ടാതെ കേള്‍ക്കാതെ കണ്ടില്ലെന്ന് നടിച്ചു നിന്ന കേരളത്തിന് പിച്ചിചീന്തിയ സൗമ്യയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പ്രതികരണശേഷി ഉണര്‍ന്നു. സ്ത്രീ സുരക്ഷയെ കുറിച്ച് ഘോര ഘോരം സെമിനാറുകള്‍ നടന്നു. ഇനിയൊരു സൗമ്യ കേരളത്തിലുണ്ടാകില്ലെന്ന് എല്ലാവരും പ്രതിഞ്ജയുമെടുത്തു. ഡല്‍ഹിയില്‍ ഡിസംബര്‍ 16 ഉണ്ടായപ്പോഴും കേരളം പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്നു. എങ്കിലും സമൂഹത്തില്‍ ഗോവിന്ദച്ചാമിമാര്‍ കറങ്ങി നടക്കുന്നുവെന്ന് അടച്ചുറപ്പില്ലാത്ത വീടുകളിലും തെരുവോരങ്ങളിലും മകളെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയിരുന്ന അമ്മമാരുടെ മനസ്സ് പറഞ്ഞിരുന്നു.

അങ്ങനെയിരിക്കെ വീണ്ടും ഒരു ‘സൗമ്യ’. ഇത്തവണ അവളുടെ പേര് ജിഷയെന്നായിരുന്നു. അവള്‍ ക്രൂരമായി കൊല്ലപ്പെട്ട് നാലു ദിവസം വേണ്ടി വന്നു കേരളം ഉണരാന്‍. തെരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്ന രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരുമൊക്കെ ചെറിയൊരു വാര്‍ത്ത പ്രാധാന്യമേ കണ്ടുള്ളൂ ജിഷയുടെ മരണത്തിന്. ജിഷയെ കൊലപ്പെടുത്തിയത് ലൈംഗിക പീഡനത്തിനുശേഷമാണ് എന്ന് വ്യക്തമായപ്പോള്‍ പതിയെ കേരളം ഉണര്‍ന്നു. തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ ജിഷയുടെ ക്രൂരമായ കൊലപാതകത്തിനും അന്വേഷണത്തിനും പിന്നിലെ വാര്‍ത്തകള്‍ക്ക് വഴിമാറി. സമൂഹം ഈ കൊലപാതകത്തോട് വിവിധ രീതിയിലാണ് പ്രതിഷേധവും പ്രതികരണങ്ങളും നടത്തുന്നത്.

അതിലൊന്നാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റും ഡിസൈനറും എഴുത്തുകാരനുമായ നിപിന്‍ നാരായണന്റെ വരയും എഴുത്തും. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് അദ്ദേഹത്തിന്റെ  പ്രതികരണം. 18,000-ത്തോളം പേര്‍ നിപിന്റെ ഫേസ് ബുക്ക് വാളില്‍ നിന്നും ഷെയര്‍ ചെയ്തത്. ഏഴായിരത്തോളം ലൈക്കുകളും. വാട്ട്‌സ് അപ്പിലൂടെയും പ്രചരിക്കപ്പെട്ടു ജിഷയുടെ കൊലപാതകത്തോടുള്ള നിപിന്റെ പ്രതിഷേധം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍