UPDATES

വീണ ജോര്‍ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ആറന്മുളയില്‍ നിന്നും സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലേക്ക് എത്തിയ വീണ ജോര്‍ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ഡിസിസി അംഗമായ ആര്‍ സോജി സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വീണാ ജോര്‍ജ്ജിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു ആര്‍ സോജി.

തെരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജ്ജ് സ്വത്ത് വിവരം പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും ഭര്‍ത്താവിന്റെ സ്വത്ത് വിവരങ്ങള്‍ ചേര്‍ത്തിയിട്ടില്ലെന്നുമായിരുന്നു പരാതി. വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് അസോസിയേഷന്‍ സെക്രട്ടറിയും സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലെ അംഗവുമാണ്. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സുമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ വീണാ ജോര്‍ജ് ഈ വിവരങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സോജി സമര്‍പ്പിച്ച ഹര്‍ജി കോടതി തെളിവെടുപ്പിനായി മാറ്റിവെച്ചു. വീണാ ജോര്‍ജ്ജിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചിട്ടില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍