UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാര്‍ഥിനികള്‍ക്കെതിരെ വ്യാജപരാതികള്‍; പ്രതിഷേധവുമായി സാംസ്കാരിക പ്രമുഖർ

അഴിമുഖം പ്രതിനിധി

ഉന്നത അധികാരികൾക്ക് പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെ നടപടിയെടുക്കാനുള്ള കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് തീരുമാനത്തിനെതിരെ സാംസ്കാരിക കേരളം രംഗത്ത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 33 രാഷ്ട്രീയ – കലാ – സാംസ്കാരിക പ്രവർത്തകർ  പൊതു പ്രസ്താവനയിറക്കി.

“കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ പെൺകുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച് അശുഭകരമായ വാർത്തകളാണ് ഉയർന്നു വരുന്നത്. സുരക്ഷാ വീഴ്ച്ചകളും അതിക്രമങ്ങളും സംബന്ധിച്ച് അധികാരികൾക്ക് പരാതി നൽകിയ പെൺകുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ സർവ്വകലാശാല സെനറ്റ് തീരുമാനമെടുത്തതായി അറിഞ്ഞു. ജനാധിപത്യ സമൂഹത്തിനു തന്നെ അപമാനകരമായ ഈ സ്ത്രീ വിരുദ്ധ നടപടിയിൽ നിന്ന് സർവ്വകലാശാല അധികാരികൾ പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നു.” എന്നാണ് പ്രസ്താവന.

പ്രശസ്ത എഴുത്തുകാരായ കെ.സച്ചിദാനന്ദൻ, സാറാ ജോസഫ്, കെ.പി രാമനുണ്ണി തുടങ്ങിയവരും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകരായ എം.എ ബേബി, എം.ലിജു), സി.കെ ജാനു, സി.ആർ നീലകണ്ഠൻ, സുനിൽ പി ഇളയിടം, കെ.അജിത, വി.പി.സുഹറ, എന്നിവരും സിനിമാ പ്രവർത്തകരായ ആഷിഖ് അബു, റീമാ കല്ലിങ്കൽ, സജിതാ മഠത്തിൽ തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.

സോ.ആസാദ്, കെ.എൻ ഗണേഷ്, കെ.ഇ.എൻ, ജെ.ദേവിക, രേഖാ രാജ്, എം.എൻ കാരശ്ശേരി, ഹരീഷ് വാസുദേവ്, രാജീവ് ആർ, സതി അങ്കമാലി, ഐ.വി ബാബു, അഡ്വ. ടി ബി മിനി, പ്രീത, പി.ഗീത തുടങ്ങിയവരും പെൺകുട്ടികൾകെതിരായ നടപടിയിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ പ്രവർത്തകരായ ഹർഷൻ, ഇ സനീഷ്, സുജിത്ത് ചന്ദ്രൻ തുടങ്ങിയവരും ഈ ജനാധിപത്യ – സ്ത്രീ വിരുദ്ധ നടപടികൾകെതിരെ പ്രതിഷേധമറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍