UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

അഴിമുഖം പ്രതിനിധി

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് അഞ്ചു പൈസയും ഡീസലിന് ഒരു രൂപ 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഇന്നു അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് വിലവര്‍ദ്ധനവില്‍ തീരുമാനമെടുത്തത്. രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വിലവര്‍ദ്ധനവും ഡോളര്‍-രൂപ നിരക്കിലെ വ്യത്യാസവുമാണ് വിലവര്‍ദ്ധനവിന്റെ കാരണങ്ങളായി പറയുന്നത്.

ഈ മാസം ഇതു രണ്ടാം തവണയാണ് പെട്രേള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് രണ്ടു രൂപ 58 പൈസയും ഡീസലിന് രണ്ടു രൂപ 26 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍