UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജൂണ്‍ 16 മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി മാറും

മെയ് ഒന്നുമുതല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഈ പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്നു

ഈമാസം 16 മുതല്‍ പെട്രോളിനും ഡീസലിനും രജ്യവ്യാപകമായി ദിനംപ്രതി മാറും. പൊതുമേഖല എണ്ണക്കമ്പനികളാണ് നിലവില്‍ രണ്ടാഴ്ച കൂടുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. എന്നാല്‍ ഇത് ദിനംപ്രതി നിശ്ചയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ പൂര്‍ത്തിയായതോടെയാണ് ഇനിമുതല്‍ ദിനംപ്രതി വില മാറുമെന്ന് വ്യക്തമായത്.

മെയ് ഒന്നുമുതല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഈ പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കിയിരുന്നു. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുര്‍, ജംഷഡ്പുര്‍, ചണ്ഡിഗഢ് എന്നിവിടങ്ങൡലാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ രാജ്യവ്യാപകമായി ദിനംപ്രതി വില നിശ്ചയിക്കുന്ന രീതി നടപ്പാക്കാന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍