UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാങ്കുകള്‍ തീരുമാനം നീട്ടി; പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും

ഈമാസം 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്ന് പമ്പുടമകള്‍

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മരവിപ്പിച്ചു. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകള്‍ നീട്ടിവച്ചതോടെയാണ് ഇത്.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഏതാനും ദിവസത്തേക്ക് കൂടി ചാര്‍ജ്ജ് ഈടാക്കുന്നത് നീട്ടിവയ്ക്കാമെന്ന് ബാങ്കുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ കാര്‍ഡുകള്‍ ഈമാസം 13 വരെ സ്വീകരിക്കാമെന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷനും തീരുമാനമെടുത്തു.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഡ് വഴി പെട്രോള്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് ഇടപാടുകള്‍ അനുവദിക്കേണ്ടെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ തീരുമാനമെടുത്തതോടെ അത് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി.

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളാണ് കാര്‍ഡ് ഇടപാടുകള്‍ക്കായി ഇന്ന് മുതല്‍ ചാര്‍ജ്ജ് ഈടാക്കുമെന്ന് അറിയിച്ചത്. അതേസമയം ചാര്‍ജ്ജ് ഈടാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അറുപത് ശതമാനം പമ്പുകളിലും ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ സൈ്വപിംഗ് മെഷീനുകളാണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍