UPDATES

കട്ടുകളില്ലാതെ ഫാന്റം യുഎഇയില്‍ പ്രദര്‍ശിപ്പിക്കും

സെഫ് അലി ഖാനും കത്രീന കൈഫും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ഫാന്റം ഈ മാസം 27ന് യുഎഇയില്‍ റിലീസ് ചെയ്യും. കട്ടുകളില്ലാതെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് പ്രാദേശിക വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 26/11 ലെ മുംബെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ഈ ആക്ഷന്‍ ത്രില്ലറിന്റെ പ്രമേയം. ഇതെ തുടര്‍ന്ന പാകിസ്ഥാനില്‍ ചിത്രം നിരോധിച്ചിരുന്നു.

മുംബെ ആക്രമണത്തിലെ പ്രധാന കണ്ണി എന്ന് ഇന്ത്യ സംശയിക്കുന്ന ഹഫീസ് സെയ്ദിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ലാഹോര്‍ ഹൈക്കോടതി ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഹുസൈന്‍ സെയ്ദിയുടെ മുംബെ അവഞ്ചേഴ്‌സ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കബീര്‍ ഖാന്റെ കഴിഞ്ഞ ചിത്രമായ ബജരംഗി ബായിജാന്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ ഹിറ്റായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍