UPDATES

ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ(ജെഎന്‍യു) ഗവേഷക വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശി ജെ ആര്‍ ഫില്‍മോണ്‍ എന്ന വിദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഎന്‍യു-വിലെ ബ്രന്മപുത്ര ഹോസ്റ്റല്‍മുറിയിലായിരുന്നു ഫില്‍മോണെ കണ്ടെത്തിയത്. ആത്മഹത്യയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ മൂന്നു ദിവസമായി ഫില്‍മോണെ കാണാനില്ലായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. ഇന്നലെ വൈകിട്ട് ഫില്‍മോണെ താമസിച്ചിരുന്ന 171-ആം നമ്പര്‍ ഹോസ്റ്റല്‍മുറിയില്‍ മുറിയില്‍ നിന്ന്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു ഹോസ്റ്റല്‍ അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സുരക്ഷാ ഗാര്‍ഡുകളെത്തി മുറി തുറന്നപ്പോള്‍ ശരീരം അഴുകിത്തുടങ്ങിയിരുന്നു. 

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതെസമയം ജെഎന്‍യുവില്‍ ഒക്ടോബര്‍-15-ന് കാണാതായ നജീബ് അഹമ്മദിനെ കാണാതായതിനെ തുടര്‍ന്ന് ക്യാംപസില്‍ പ്രതിഷേധം ശക്തമാണ്.

വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വരെ പാരിതോഷികം നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടും നജീബ് അഹമ്മദിനെക്കുറിച്ച് ഒരു അറിവും ലഭിച്ചിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍