UPDATES

എഡിറ്റര്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സിന് കളിക്കിടയില്‍ പരിക്ക്; ജീവന്‍ അപകടത്തില്‍

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂഗ്‌സിന് കളിക്കിടയില്‍ മാരകമായി പരുക്കേറ്റു. ബൗണ്‍സര്‍ തലയില്‍ കൊണ്ട ഹ്യൂഗ്‌സിന്റെ ജീവന്‍ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടയിലാണ് സീന്‍ അബട്ട് എറിഞ്ഞ ബൗണസര്‍, ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ ഹ്യൂഗ്‌സിന്റെ തലയില്‍ കൊണ്ടത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയോടിന്റെ വശത്തായി പന്ത് കൊള്ളുകയായിരുന്നു. തലയില്‍ പന്തുകൊണ്ട ശേഷം കുറച്ചുനേരം ക്രീസില്‍ നിന്ന ഹ്യൂഗ്‌സ് പെട്ടെന്ന് മുഖം കുത്തി താഴേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹ്യൂഗ്‌സ് അപകനിലയിലാണെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിപ്പുണ്ടായിരിക്കുന്നത്. ക്രിക്കറ്റ് ലോകം മുഴവന്‍ ഇപ്പോള്‍ ഹ്യൂഗ്‌സിനായി പ്രാര്‍ത്ഥിക്കുകയാണ്. വിശദമായി വായിക്കു.

http://sports.ndtv.com/cricket/news/233595-phil-hughes-struck-on-head-in-serious-condition-report

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍