UPDATES

ഹിറ്റ്‌ലര്‍ 3 മില്ല്യണ്‍ ജൂതമാരെ കൊന്നു, ഞാന്‍ 3 മില്ല്യണ്‍ മയക്കുമരുന്നു വ്യാപാരികളെ കൊല്ലും: ഫിലിപ്പൈന്‍ പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

കുറ്റവാളികളെ കൊന്നൊടുക്കണമെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡറിഗോ ഡ്യൂട്ടെര്‍ട്ട്. ദശലക്ഷ കണക്കിന് ജൂതന്മാരെ എങ്ങനെയാണോ അഡോള്‍ഫ് ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയത് അതേപ്പോലെ മയക്കുമരുന്നു ഉപയോഗിക്കുന്നവരെയും സംഹരിക്കണമെന്നാണ് റോഡറിഗോ പറയുന്നത്.

‘ഹിറ്റ്‌ലര്‍ 3 മില്ല്യണ്‍ ജൂതമാരെയാണ് കൊന്നത്. ഇവിടെ 3 മില്ല്യണ്‍ മയക്കുമരുന്നു ഉപയോക്താകളുണ്ട്… അവരെ കൊന്നൊടുക്കുന്നതില്‍ ഞാന്‍ സന്തോഷവനാണ്. എന്തുകൊണ്ടാണ് ഈ പ്രതികാരമെന്ന് നിങ്ങള്‍ക്ക് അറിയാമോ, എന്റെ രാജ്യത്തെ അടുത്ത തലമുറയെങ്കിലും ഈ നാശത്തില്‍ നിന്ന് രക്ഷിക്കണം. അതിനായി കുറ്റവാളികളെയെല്ലാം തുടച്ചു നീക്കണം.’

റോഡറിഗോയ്ക്ക് അധികാരം കിട്ടിയത്തിന് ശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ടെന്ന് ആരോപിച്ച് 3300 പേരെ പോലീസ് വെടിവച്ചു കൊന്നിരുന്നു. ഈ വിഷയം യുഎന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പരാമര്‍ശിച്ചപ്പോള്‍ റോഡറിഗോ ഒബാമയെ അസഭ്യം പറഞ്ഞിരുന്നു.

‘ഹിറ്റ്‌ലറുടെ സര്‍വ്വസംഹാരം’ അവസാന പോംവഴിയായിരുന്നു. എല്ലാവരെയും കൊന്നൊടുക്കാനുള്ള അതെ അവസ്ഥയിലാണ് ഇപ്പോള്‍ റോഡറിഗോ. ‘പ്രശ്‌നങ്ങളെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്നാണ് ഫിലിപ്പൈന്‍ പ്രസിഡന്റ് അഹ്വാനം ചെയ്തിരിക്കുന്നത്‌.

മയക്കുമരുന്ന മാഫിയക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ വിലക്കിനെ പരസ്യമായി ലംഘിച്ചാണ് റോഡ്രിഗോ കുറ്റവാളികളെ കൊന്നൊടുക്കുന്നത്. തന്റെ നടപടികളില്‍ തടസം നില്‍ക്കുകയാണെങ്കില്‍ ഫിലിപ്പീന്‍സ് ഐക്യ രാഷ്ട്ര സംഘടനയില്‍ നിന്നും വിട്ട് പോകുമെന്നും റോഡ്രിഗോ പറഞ്ഞിരുന്നു. കൂടാതെ ഐക്യ രാഷ്ട്ര സംഘടനയ്ക്ക് പകരമായി മറ്റൊരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാന്‍ അദ്ദേഹം ചൈനയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍